Begin typing your search...
ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ സാമ്പത്തിക കോടതി ദുബായിയിൽ
ദുബായ്∙: രാജ്യാന്തര നിയമ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റൽ സാമ്പത്തിക കോടതി ആരംഭിച്ച് യുഎഇ. ലോകത്തിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ സാമ്പത്തിക കോടതിയാണിത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനായാണ് കോടതി ആരംഭിച്ചിരിക്കുന്നത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ് കോടതിയുടെ ആസ്ഥാനം. രാജ്യാന്തര നിയമവിദഗ്ധരായിരിക്കും കോടതിക്കു നേതൃത്വം നൽകുക. പ്രത്യേക നിയമങ്ങൾ തയാറാക്കുന്നതിനും നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ വഴി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്മാർട് ഫോമുകൾ വികസിപ്പിക്കുന്നതിനും ലോകോത്തര അഭിഭാഷകരുടെയും വിദഗ്ധരുടെയും പാനലിനെ നിയോഗിച്ചിട്ടുണ്ട്. ബിഗ് ഡേറ്റ, ബ്ലോക്ക്‌ചെയിൻ, എഐ, ഫിൻടെക്, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ആളില്ലാ വിമാനങ്ങൾ വരെയുള്ള സങ്കീർണ വിഷയങ്ങൾ പ്രത്യേക കോടതി കൈകാര്യം ചെയ്യും
Next Story