Begin typing your search...

ഡെലിവറി റൈഡർമാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഏർപ്പെടുത്തി ദുബായ് ആർ ടി എ

ഡെലിവറി റൈഡർമാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഏർപ്പെടുത്തി ദുബായ് ആർ ടി എ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : ദുബായ് എമിറേറ്റിലെ ഡെലിവറി റൈഡർമാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഏർപ്പെടുത്തി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). ഡെലിവറി മോട്ടോർബൈക്ക് റൈഡർമാരുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സർട്ടിഫിക്കേഷൻ നടപ്പാക്കുന്നത് എമിറേറ്റിലെ പ്രതിദിന ഡെലിവറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും.

ആർ ടി എ യുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും ഡെലിവറി ഡ്രൈവർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നുണ്ട് എന്ന് ഡെലിവറി കമ്പനികൾ ഉറപ്പാക്കണമെന്നും ആർടിഎ അറിയിച്ചു. ട്രാഫിക് സിഗ്നലുകൾ തെറ്റിയ്ക്കുന്നതിനെതിരെയും, അനിയന്ത്രിത വേഗതയുടെയും ദൂഷ്യവശങ്ങൾ പ്രചരിപ്പിക്കുന്നതിനായി അധികാരികൾ കാമ്പയിനുകൾ നടത്തിയിരുന്നു. ഡെലിവറി ഡ്രൈവർമാരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് കൂടിയാണ് കാമ്പയിനുകൾ സംഘടിപ്പിച്ചത്. അതെ സമയം ഡെലിവറി ഡ്രൈവർമാരുടെ ട്രാഫിക് സുരക്ഷാ നിലവാരം വർധിപ്പിക്കാൻ ആർടിഎയും ദുബായ് പോലീസും കാമ്പയിൻ ആരംഭിച്ചു. എൽബോ പ്രൊട്ടക്ടർ, ഹെൽമറ്റ്, സേഫ്റ്റി ഷൂസ്, റൈഡർമാർക്കുള്ള സംരക്ഷണ ഗിയറിന്റെ പ്രത്യേകതകൾ, എന്നിവ ഉപയോഗിക്കാൻ പരിശീലന സ്ഥാപനങ്ങളുമായി സഹകരിച്ച് മോട്ടോർ ബൈക്ക് റൈഡർമാർക്ക് പരിശീലനം നൽകും.മോട്ടോർ ബൈക്ക് അപകടങ്ങളിൽ മാത്രം കഴിഞ്ഞ വർഷം 22 പേരാണ് മരിച്ചിട്ടുള്ളത്.253 പേർക്ക് ഗുരുതരമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

Krishnendhu
Next Story
Share it