ഭാര്യയോട് ഭീഷണിയേ വേണ്ട, കാര്യങ്ങൾ കൈവിട്ടു പോകും
യു എ ഇ : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ബാൽക്കണിയിൽ നിന്നും താഴേക്ക് തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയ സ്വദേശിക്ക് ദുബായ് കോടതി 3000 ദിർഹം പിഴ വിധിച്ചു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണനത്തിലാണ് ദുബായ് കോടതി ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിൽ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ കുട്ടികളുടെ മുൻപിൽ വച്ച് തന്നെ ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാൽ പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു.വഴക്കിനെ തുടർന്ന് ഭാര്യ കെട്ടിച്ചമച്ച കഥയാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ. മുൻപും പ്രതി താഴേക്ക് തള്ളിയിടുമെന്ന ഭീഷണി ഉയർത്താറുണ്ടെന്ന് കുട്ടികൾ പറഞ്ഞു. കൂടാതെ 20000 ദിർഹം കൊടുത്ത് പുറത്തു നിന്ന് ആളെ വരുത്തി മാതാവിനെ മർദിക്കുമെന്ന് പിതാവ് പറഞ്ഞതായി കുട്ടികൾ പറഞ്ഞു.ഇതിനെത്തുടർന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് മാപ്പ് നൽകി ശിക്ഷയായി കോടതി 3000 ദിർഹം പിഴ മാത്രം വിധിക്കുകയായിരുന്നു. കുറ്റം അവർത്തിക്കരുതെന്ന താക്കീതോടെ കോടതി പ്രതിയെ വിട്ടയച്ചു.