യു എ ഇ യിൽ അന്തരീക്ഷ താപ നില താഴുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത
യു എ ഇ : യു എ ഇ യിൽ അന്തരീക്ഷ താപനില താഴുന്നു. രാജ്യം പൂർണ്ണമായും തണുത്ത കാലാവസ്ഥയിലേക്ക് കടന്നു കഴിഞ്ഞു.ഇതിന്റെ ഭാഗമായി താപനില ക്രമാതീതമായി കുറഞ്ഞു വരികയാണ്. യു എ ഇ യിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മുൻ ദിവസങ്ങളേക്കാൾ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വൈകുന്നേരങ്ങളിലെ താപനില 17 ഡിഗ്രി സെൽഷ്യസിനും 18 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും. കുന്നിൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ താഴും. മിതമായ രീതിയിൽ കാറ്റുണ്ടായിരിക്കും. തീരപ്രദേശങ്ങളിലെ കാറ്റ് പൊടിക്കാറ്റിന് കാരണമാവും. മേഘങ്ങൾ പൊതുവെ കുറവായിരിക്കുമെങ്കിലും കിഴക്ക് പടിഞ്ഞാറൻ മേഖലകളിൽ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത് . കുന്നിൻ പ്രദേശങ്ങളിലും, തീര പ്രദേശങ്ങളിലും മിതമായ മഴ ലഭിക്കാനാണ് സാധ്യതയുള്ളത്.ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. കടൽ പൊതുവേ ശാന്തമായിരിക്കും.