Begin typing your search...

ദുബായ് രണ്ടാം ഘട്ട മാസ്റ്റർ പ്ലാനിന്‌ അനുമതി

ദുബായ് രണ്ടാം ഘട്ട മാസ്റ്റർ പ്ലാനിന്‌ അനുമതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിന് അനുമതി നൽകി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2040 വരെയുള്ള 17 വർഷത്തെ ദുബായ് നഗര, താമസ മേഖലകളുടെ സൗകര്യ വികസനത്തെ ക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നും, ദുബായ് ഒരു പരിസ്ഥിതി - കാൽനട സൗഹൃദ നഗരവും കൃഷിയിൽ നിന്ന് ഉയർന്ന വിളവ് ലഭിക്കുന്ന ഒരു നഗരമാക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായുള്ള 17 പ്രോജക്ടുകളുടെ പുരോഗതി ഷെയ്ഖ് മുഹമ്മദ് പരിശോധിച്ചു .

റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി, കൃഷി, പൈതൃക സംരക്ഷണം, 20 മിനിറ്റ് സിറ്റി പോളിസി വികസിപ്പിക്കൽ, പെഡസ്ട്രിയൻ നെറ്റ്‌വർക്ക് മാസ്റ്റർ പ്ലാൻ ഉൾപ്പെടെ ദുബായ് നഗരത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള 10 പ്രധാന സംരംഭങ്ങൾക്ക് കീഴിലുള്ള നിരവധി പദ്ധതികളാണ് മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

പദ്ധതികൾ

*പുതിയ ഘട്ടത്തിൽ ദുബായിലെ നിലവിലുള്ള മൂന്ന് നഗര കേന്ദ്രങ്ങൾക്ക് പുറമെ രണ്ട നഗര കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിനുള്ള ഒരു സംയോജിത പദ്ധതി.

ബഹുജന ഗതാഗത സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസാന്ദ്രത വർദ്ധിപ്പിക്കുകയും, താമസക്കാർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും 80 ശതമാനം 20 മിനിറ്റിനുള്ളിൽ ലഭ്യമാക്കുക.

*കാൽനട യാത്ര, ഉപയോഗം വർധിപ്പിക്കൽ, അതിനു വേണ്ട സൗകര്യമൊരുക്കൽ

*വിതരണവും ആവശ്യവും വർധിപ്പിക്കുന്നതിനായുള്ള പദ്ധതിയും നടപ്പിലാക്കും . ഇത് നിക്ഷേപകരുടെ എണ്ണവും ആത്മവിശ്വാസവും വർധിപ്പിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ അവസരങ്ങൾ വർധി ക്കുന്നതിലൂടെ സുസ്ഥിരമായ വികസനവും സാധ്യമാകും.

*ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ,പ്രധാന , കെട്ടിടങ്ങൾ, പുരാവസ്തു സൈറ്റുകളിലെ ടൂറിസം, എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ദേശത്തിന്റെ സ്വത്വം നില നിർത്തുക.

*ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ആളുകൾക്ക് ലഭ്യമാക്കും വിധം കവലകളുടെ എണ്ണം വർധിപ്പിക്കുക .

*നഗരപ്രദേശങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനും, ഹരിത ഇടനാഴികൾ വികസിപ്പിക്കുന്നതിനും, കാർബൺ പുറം തള്ളൽ കുറയ്ക്കുന്നതിനും, സംരംഭങ്ങൾ നടപ്പിലാക്കുക

*ഒഴിഞ്ഞ പ്രദേശങ്ങളെ ആളുകൾക്കുള്ള വിശ്രമ പാർക്കുകളാക്കി മാറ്റുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുക

Krishnendhu
Next Story
Share it