Begin typing your search...

ഇന്ത്യ ഗ്ലോബൽ ഫോറം ആരംഭിച്ചു

ഇന്ത്യ ഗ്ലോബൽ ഫോറം ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി∙ : ഇന്ത്യാ ഗ്ലോബൽ ഫോറം അബുദാബിയിൽ ആരംഭിച്ചു. ദുബായ്, അബുദാബി എമിറേറ്റുകളിൽ 5 ദിവസം നീളുന്ന ഫോറം വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു പ്രാദേശിക, ആഗോള വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആഗോളവൽക്കരണവും മുഖ്യ വിഷയമാകും.

പാർടണേഴ്സ് ഫോർ ഗ്ലോബൽ ഇംപാക്ട് എന്ന പ്രമേയത്തിൽ നടക്കുന്ന ഫോറത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു പുറമേ ആഗോള വിദഗ്ധരുടെ സാന്നിധ്യവുമുണ്ടാകും. സാങ്കേതികവിദ്യ, നിക്ഷേപം, കാലാവസ്ഥ, ഉഭയകക്ഷി ബന്ധം എന്നിവയും ചർച്ച ചെയ്യും. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനത്തെക്കുറിച്ചും വിശദീകരിക്കും. ഇരു രാജ്യങ്ങളിലെയും ബിസിനസ്സുകാർക്കും സംരംഭകർക്കും യോജിച്ചു പ്രവർത്തിക്കാനുള്ള അവസരങ്ങളും ഫോറം ഒരുക്കും.

തൊഴിൽ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മന്ത്രി ഭുപേന്ദ്ര യാദവ്, േകന്ദ്ര ഐടി, ഇലക്ട്രോണിക്സ്, സംരംഭകത്വ നൈപുണ്യവികസന സഹമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖർ, യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോർട്ട് വർക്ക് അപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ബ്ലൂംബർഗ് സ്ഥാപകൻ മിഖായേൽ ബ്ലൂംബർഗ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് (യുഎഇ) സിഇഒ റോല അബു മന്ന എന്നിവർ പ്രസംഗിക്കും.

Krishnendhu
Next Story
Share it