Begin typing your search...

യു എ ഇ യിൽ അന്തരീക്ഷ താപ നില താഴുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

യു എ ഇ യിൽ അന്തരീക്ഷ താപ നില താഴുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : യു എ ഇ യിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യം പൂർണ്ണമായും തണുത്ത കാലാവസ്ഥയിലേക്ക് കടന്നു കഴിഞ്ഞു.ഇതിന്റെ ഭാഗമായി ദിനം പ്രതി അന്തരീക്ഷ താപ നില ക്രമാതീതമായി കുറഞ്ഞു വരികയാണ്. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും. മിതമായ രീതിയിൽ കാറ്റുണ്ടായിരിക്കും. തീരപ്രദേശങ്ങളിലെ കാറ്റ് പൊടിക്കാറ്റിന് കാരണമാവും. യു എ ഇ യിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.അബുദാബിയിലും ദുബായിലും പൊതുവേ 26 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില. കുന്നിൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ താഴുമെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ 18 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താഴ്ന്ന താപനില. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. പകൽ സമയങ്ങളിൽ കടൽ അശാന്തമായിരിക്കുമെങ്കിലും വൈകുന്നേരങ്ങളിൽ കടൽ പൊതുവേ ശാന്തമായിരിക്കും.

Krishnendhu
Next Story
Share it