Begin typing your search...

സർക്കാർ മേഖലയിലെ ഡിജിറ്റലൈസേഷൻ ; അതിവേഗം കുതിച്ചുയർന്ന് ഇടപാടുകൾ

സർക്കാർ മേഖലയിലെ ഡിജിറ്റലൈസേഷൻ ; അതിവേഗം കുതിച്ചുയർന്ന് ഇടപാടുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : യു.​എ.​ഇ​യി​ൽ പ​ത്തു മാ​സ​ത്തി​നി​ടെ ന​ട​ന്ന​ത്​ 47 ല​ക്ഷം വി​സ, ​തൊ​ഴി​ൽ ഇ​ട​പാ​ടു​ക​ൾ. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ച്ച​തോ​ടെ​യാ​ണ്​ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം കു​തി​ച്ചു​യ​ർ​ന്ന​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഒ​ക്​​ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മാ​ന​വ വി​ഭ​വ​ശേ​ഷി എ​മി​റൈ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം, ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ്​ എ​ന്നി​വ​യു​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​പ​ക​രി​ച്ച​ത്.

ഇ​രു വ​കു​പ്പു​ക​ളും ചേ​ർ​ന്ന്​ 35 സേ​വ​ന​ങ്ങ​ളാ​ണ്​ ന​ൽ​കു​ന്ന​ത്. അ​തി​ൽ 23 എ​ണ്ണ​വും ബി​സി​ന​സു​കാ​ർ​ക്കും വീ​ട്ടു​ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്. 12 എ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ്. ര​ണ്ട്​ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം സാ​ധ്യ​മാ​യ​തോ​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.

ആ​കെ ന​ട​ന്ന 47 ല​ക്ഷം ഇ​ട​പാ​ടു​ക​ളി​ൽ 12 ല​ക്ഷ​വും പു​തി​യ ക​രാ​ർ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്, തൊ​ഴി​ലു​ട​മ മാ​റ​ൽ, വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ റ​ദ്ദാ​ക്ക​ൽ, തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്ക​ൽ, തൊ​ഴി​ലാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 35 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.എ​ൻ​ട്രി ഡേ​റ്റ്​ പ​രി​ശോ​ധ​ന, ലേ​ബ​ർ കാ​ർ​ഡ്​ റ​ദ്ദാ​ക്ക​ൽ, ഗോ​ൾ​ഡ​ൻ വി​സ, താ​ൽ​ക്കാ​ലി​ക ജോ​ലി പെ​ർ​മി​റ്റ്, പാ​ർ​ട്ട്​ ടൈം ​ജോ​ലി പെ​ർ​മി​റ്റ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.

Krishnendhu
Next Story
Share it