Begin typing your search...

ലോക സ്വീകാര്യതയിൽ യു എ ഇ പാസ്പോർട്ടിന് ഒന്നാം സ്ഥാനം ; മുന്നേറ്റം അമേരിക്കയെയും പിൻ തള്ളിക്കൊണ്ട്

ലോക സ്വീകാര്യതയിൽ യു എ ഇ പാസ്പോർട്ടിന് ഒന്നാം സ്ഥാനം ; മുന്നേറ്റം അമേരിക്കയെയും പിൻ തള്ളിക്കൊണ്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ ; ലോക രാജ്യങ്ങളിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യു എ ഇ യുടേത്. സമ്പന്ന രാജ്യമായ അമേരിക്കയുടെ പാസ്സ്പോർട്ടിനെയും പിൻ തള്ളിയാണ് യു എ ഇ യുടെപാസ് പോർട്ട് മുൻപന്തിയിൽ എത്തിയിരിക്കുന്നത്. 91% സ്വീകാര്യതയാണ് യു എ ഇ പാസ്പോർട്ടിനുള്ളത്. 83% സ്വീകാര്യതയാണ് അമേരിക്കയുടെ പാസ്പോർട്ടിനുള്ളത്. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് ഈ നേട്ടം. 90 % വിദേശികൾ അധിവസിക്കുന്ന യു എ ഇ യിൽ ലോകത്ത് 19 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസയെടുക്കേണ്ടതായുള്ളു. അതേസമയം അമേരിക്ക കാർക്ക് 26 രാജ്യങ്ങളിലേക്കു വീസയെടുക്കേണ്ടതായുണ്ട്.

ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് രാജ്യങ്ങളിലെ പാസ്പോർട്ടുകളെയും യുഎഇ പാസ്പോർട്ട് മറികടന്നു. വീസയില്ലാതെ 121 രാജ്യങ്ങളിലേക്കും വീസ ഓൺ അറൈവൽ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇയുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവൽ രീതിയിലുമാണു സഞ്ചരിക്കാനാകുക.

Krishnendhu
Next Story
Share it