Begin typing your search...

ലോകത്താദ്യമായി ഡ്രൈവർലെസ്സ് വാഹനങ്ങൾക്ക് കേന്ദ്രമൊരുക്കി ദുബായ്

ലോകത്താദ്യമായി ഡ്രൈവർലെസ്സ് വാഹനങ്ങൾക്ക് കേന്ദ്രമൊരുക്കി ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : ലോകത്താദ്യമായി ഡ്രൈവർലെസ്സ് വാഹനങ്ങൾക്ക് കേന്ദ്രമൊരുക്കി ദുബായ്. വ്യോമ മാർഗവും, കരമാർഗവും ഉപയോഗിക്കുന്ന ഡ്രൈവർലെസ്സ് വാഹനങ്ങൾക്കാണ് കേന്ദ്രമൊരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഈ കേന്ദ്രത്തിൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഹെ​ലി​കോ​പ്​​ട​റും, ദുബായിയുടെ ഭാവി പദ്ധതിയായ പ​റ​ക്കും കാ​റു​ക​ളും പ​രീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഉണ്ടായിരിക്കും . കു​ത്ത​നെ പ​റ​ന്നു​യ​രാ​നും പ​റ​ന്നി​റ​ങ്ങാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ളാ​യും ഈ ​കേ​ന്ദ്ര​ങ്ങ​ൾ മാ​റും.

ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ വി ​പോ​ർ​ട്ടി​നാ​ണ്​ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട്​ 40 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്​ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ക. 1500 ഉ​യ​ർ​ന്ന ജോ​ലി​ക​ൾ ഇ​തു​വ​ഴി ല​ഭി​ക്കും. വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ക. ഓ​രോ എ​മി​റേ​റ്റു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച്​ കൂ​ടു​ത​ൽ വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നും ശ്ര​മം ന​ട​ത്തും.2030ഓ​ടെ ഈ ​നെ​റ്റ്​​വ​ർ​ക്ക്​ യു.​എ.​ഇ​യി​ലെ എ​ല്ലാ പ്ര​ധാ​ന വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. സു​സ്ഥി​ര​ത​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കി​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. യു.​എ.​ഇ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ എ​യ​റോ​സ്​​പേ​സ്​ ഹ​ബി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.

2024ഓ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എം.​ബി.​ആ​ർ.​എ.​എ​ച്ചു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചു. 25 വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ.37,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ കേ​ന്ദ്രം ഒ​രു​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​നി​ട​ക്ക്​ 700 കോ​ടി ഡോ​ള​ർ നേ​രി​ട്ടു​ള്ള വ​രു​മാ​ന​മാ​യി​ ഇ​തു​വ​ഴി ദു​ബൈ​ക്കും അ​ബൂ​ദ​ബി​ക്കും ​ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2045ഓ​ടെ ലോ​ക​ത്താ​ക​മാ​നം 1500 വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ വി ​പോ​ർ​ട്ട്​ സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ഡോ. ​ഫെ​തി ചെ​ബി​ൽ പ​റ​ഞ്ഞു.

Krishnendhu
Next Story
Share it