Begin typing your search...

സൗജന്യ പാർക്കിങ്ങുകൾ അടച്ചുപൂട്ടുന്നു, ഇനി പാർക്കിങ്ങിന് ചിലവേറും

സൗജന്യ പാർക്കിങ്ങുകൾ അടച്ചുപൂട്ടുന്നു, ഇനി പാർക്കിങ്ങിന് ചിലവേറും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാ​ർ​ജ : ഷാർജയിൽ ഇനി പാർക്കിങ്ങിന് ചിലവേറും. എമിറേറ്റിന്റെ പുറം ഭംഗി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗജന്യ പാർക്കിങ് സംവിധാനങ്ങൾ അടച്ചുപൂട്ടും. മണൽ പരപ്പുകളിലും മറ്റും സൗജന്യമായി ലഭിച്ചിരുന്ന പാർക്കിങ്ങുകളിൽ അലസമായി പാർക്ക് ചെയ്യുന്നതും,വാഹനങ്ങൾ എടുക്കാൻ തടസ്സമുണ്ടാകുന്നതും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്താൻ കാരണമാണ്. താ​മ​സ​ക്കാ​ർ പ​ണം ന​ൽ​കി​യു​ള്ള പ​ബ്ലി​ക്​ പാ​ർ​ക്കി​ങ്ങോ പ്രൈ​വ​റ്റ്​ പാ​ർ​ക്കി​ങ്ങോ തേ​ടേ​ണ്ടി​വ​രും. ഇ​തു​വ​ഴി മാ​സ​ത്തി​ൽ 300 ദി​ർ​ഹ​മെ​ങ്കി​ലും അ​ധി​ക ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഷാ​ർ​ജ​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്ങു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ണ​ൽ​പ​ര​പ്പു​ക​ളി​ലും ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി പാ​ർ​ക്ക്​ ചെ​യ്യാ​മാ​യി​രു​ന്നു. ഈ ​സ്ഥ​ല​ങ്ങ​ൾ ഓ​രോ​ന്നാ​യി അ​ട​ച്ചു​പൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ഷാ​ർ​ജ അ​ധി​കൃ​ത​ർ. വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. എ​മി​​റേ​റ്റി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും പ​രി​ഗ​ണി​ച്ചാ​ണ്​ കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ 57,000ത്തോ​ളം പൊ​തു​പാ​ർ​ക്കി​ങ്ങു​ക​ൾ ഷാ​ർ​ജ​യി​ലു​ണ്ട്. ഇ​വ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ഒ​ക്​​ടോ​ബ​റി​ൽ 53 സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. പ​ക​രം 2440 പു​തി​യ പാ​ർ​ക്കി​ങ്​ തു​റ​ക്കു​ക​യും ചെ​യ്തു. സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ അ​ട​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ പാ​ർ​ക്കി​ങ്​ ഓ​​പ​റേ​റ്റ​ർ​മാ​ർ ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഒ​രു മാ​സ​ത്തേ​ക്ക്​ എ​ന്ന നി​ര​ക്കി​ൽ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന​വ​രാ​ണ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​ർ ന​ട​ത്തു​ന്നു​ണ്ട്.

Krishnendhu
Next Story
Share it