Begin typing your search...

തൊഴിൽ കരാറുകൾ പൂർത്തിയാക്കാൻ ഓട്ടോമാറ്റിക്ക് സംവിധാനം ഒരുക്കി യു എ ഇ

തൊഴിൽ കരാറുകൾ പൂർത്തിയാക്കാൻ ഓട്ടോമാറ്റിക്ക് സംവിധാനം ഒരുക്കി  യു എ ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : മനുഷ്യ ഇടപെടലില്ലാതെ തൊഴിൽ കരാറുകൾ പൂർത്തിയാക്കാൻ ഓട്ടോമാറ്റിക്ക് സംവിധാനം ആരംഭിച്ച് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). ഇടപാടിന്റെ ദൈർഘ്യം രണ്ട് ദിവസത്തിൽ നിന്ന് 30 മിനിറ്റായി കുറക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു.പുതിയ ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ച് ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 35,000 കരാറുകൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. പുതിയതും പുതുക്കിയതുമായ തൊഴിൽ കരാറുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇരു കക്ഷികളുടെയും ഒപ്പ് പരിശോധിച്ചതിന് ശേഷം ഈ കരാറുകൾ അംഗീകരിച്ചു.നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചെയുന്ന ഓട്ടോമേറ്റഡ് സംവിധാനത്തിൽ ചിത്രങ്ങൾ പരിശോധിക്കുന്നതിനും, അതേസമയം മനുഷ്യ ഇടപെടൽ മൂലം വരാൻ സാധ്യതയുള്ള തെറ്റുകൾ ഒഴിവാക്കാനും സാധിക്കുന്നു.

Krishnendhu
Next Story
Share it