തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുവരുത്തി യു എ ഇ
യു എ ഇ : തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുവരുത്തി മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 7 മാർഗ നിർദ്ദേശ്ശങ്ങളാണ് മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിപ്പിച്ചിരിക്കുന്നത് . മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജ് വഴിയാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളത്. തൊഴിൽ ക്ഷേമത്തിനും തൊഴിലാളികളുടെ സുരക്ഷയ്ക്കും മുൻതൂക്കം നൽകുന്ന നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്
# തൊഴിലാളികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും അവരുടെ ചുമതലകൾ നിർവഹിക്കാനും കഴിയുന്ന വിധത്തിൽ തൊഴിലിടങ്ങളിൽ ഉപയോഗക്ഷമമായ സ്ഥലങ്ങൾ നൽകണം.
#കമ്പനികൾ യന്ത്രസാമഗ്രികൾക്ക് ചുറ്റും മതിയായ ഇടം നൽകണം, യന്ത്രങ്ങളോ, , ഉപകരണങ്ങളോ, മാലിന്യങ്ങളോ സംഭരിക്കുന്നതിന് ഹാളുകൾ താൽക്കാലിക സംഭരണ സ്ഥലങ്ങളായി ഉപയോഗിക്കരുത്,
# തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷാ ഉറപ്പു വരുത്തണം. തൊഴിൽ രീതി അനുസരിച്ച് സംരക്ഷണം നൽകാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
# ജോലിസ്ഥലങ്ങൾക്ക് സമീപമുള്ള ചതുപ്പുനിലങ്ങളും കെട്ടിക്കിടക്കുന്ന വെള്ളവും കമ്പനികൾ നികത്തത്തേണ്ടതാണ്.
# ജോലിസ്ഥലം അഗ്നി പ്രതിരോധശേഷിയുള്ളതും സാങ്കേതിക സുരക്ഷാ ക്രമീകരണങ്ങൾക്ക് അനുസൃതമായിരിക്കണം.
# ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി സൗകര്യങ്ങൾ, പ്രവേശന കവാടങ്ങൾ, എക്സിറ്റുകൾ, എമർജൻസി എക്സിറ്റ് ലൊക്കേഷനുകൾ എന്നിവ നൽകണം
# ചെയ്യുന്ന ജോലികൾക്ക് തടസ്സങ്ങൾ ഉണ്ടാവാത്തതും,സുരക്ഷയുള്ളതും, ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായ ജോലിസ്ഥലംവും നൽകണം.