Begin typing your search...

മയക്കുമരുന്ന് അടിമത്വത്തിൽ നിന്ന് പോലീസ് സഹായത്തോടെ മുക്തി നേടാം, നേ​ര​ത്തേ ചെ​യ്ത മയക്ക് മരുന്ന് കുറ്റത്തിന് കേസെടുക്കില്ല

മയക്കുമരുന്ന് അടിമത്വത്തിൽ നിന്ന് പോലീസ് സഹായത്തോടെ മുക്തി നേടാം, നേ​ര​ത്തേ ചെ​യ്ത മയക്ക് മരുന്ന് കുറ്റത്തിന് കേസെടുക്കില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : അഞ്ചുവർഷത്തിനിടെ ദുബായ് പോലീസിന്റെ മയക്ക് മരുന്ന് മോചിത സം​വി​ധാ​നത്തിലൂടെ ജീവിതം തിരിച്ച് പിടിച്ച് 576 പേ​ർ. മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ്വ​യ​മോ കു​ടും​ബ​ങ്ങ​ൾ വ​ഴി​യോ വി​മു​ക്​​തി നേ​ടു​ന്ന​തി​ന്​ പെ​ലീ​സി​നെ സ​മീ​പി​ച്ചാ​ൽ നേ​ര​ത്തേ ചെ​യ്ത മയക്ക് മരുന്ന് കുറ്റത്തിന് കേ​സെ​ടു​ക്കു​ക​യി​ല്ല. ഇ​തി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ്​ ചി​കി​ത്സ​ക്ക്​ പേ​ടി​യി​ല്ലാ​തെ പൊ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന്​ അധികൃതർ പറയുന്നു. ദു​ബൈ പൊ​ലീ​സ്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​നു​കൂ​ല്യം ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്.അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​കാ​രെ​യും വി​ൽ​പ​ന​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും പി​ടി​കൂ​ടു​ന്ന​തി​നും നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ പ്ര​ശം​സി​ച്ചു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷം​ ആ​റു ട​ൺ 634 കി​ലോ മ​യ​ക്കു​മ​രു​ന്നും ഗു​ളി​ക​ക​ളും വ​കു​പ്പ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്‌​സ്, 27 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 89 സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 36 അ​ന്താ​രാ​ഷ്ട്ര പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്യാ​നാ​യി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തും വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 340 വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളും ബ്ലോ​ക്ക് ചെ​യ്‌​തി​ട്ടു​മു​ണ്ട്.

Krishnendhu
Next Story
Share it