Begin typing your search...

അബുദാബി ദ്വിദിന ബഹിരാകാശ സംവാദത്തിന് ഇന്ന് തുടക്കം

അബുദാബി ദ്വിദിന ബഹിരാകാശ സംവാദത്തിന് ഇന്ന് തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : അബുദാബി ദ്വിദിന ബഹിരാകാശ സംവാദത്തിന് ഇന്ന് തുടക്കം. 47 അന്താരാഷ്ട്ര ബഹിരാകാശ സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള 300 പ്രതിനിധികൾ പങ്കെടുക്കും. യുഎഇ രാഷ്ട്രപതിയും അബുദാബിയുടെ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽബഹിരാകാശ വ്യവസായത്തിൻ്റെ വെല്ലുവിളിയായിരിക്കും പ്രധാന ചർച്ചാ വിഷയം.

വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൻ്റെയും പ്രതിരോധ മന്ത്രാലയത്തിൻ്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ ആദ്യ പതിപ്പിൽ ഇസ്രായേൽ രാഷ്ട്രപതിയായ ഐസക് ഹെർസോഗിന്റെ നേതൃത്വത്തിൽ ബഹിരാകാശ രംഗത്ത് സജീവമായ രാജ്യങ്ങളുടെ നേതാക്കളും പങ്കാളികളാക്കും.

"ബഹിരാകാശ പര്യവേക്ഷണത്തിനായി പുതിയ ആഗോള തന്ത്രങ്ങൾ വരയ്ക്കാൻ ലക്ഷ്യമിടുന്ന ഈ അന്താരാഷ്ട്ര ബഹിരാകാശ പരിപാടിക്ക് രാജ്യം പ്രത്യേക മൂല്യം നൽകുന്നു" , പൊതുവിദ്യാഭ്യാസ, നൂതന സാകേതികവിദ്യാ സഹമന്ത്രിയും യുഎഇ ബഹിരാകാശ ഏജൻസി ചെയർമാനും അബുദാബി ബഹിരാകാശ സംവാദത്തിൻ്റെ ഉന്നത സമിതി അധ്യക്ഷയുമായ സാറ അൽ അമീരി പറഞ്ഞു.

ബഹിരാകാശ മേഖലയിലെ പങ്കാളിത്തം വികസിപ്പിക്കുന്നതിനും, ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആഗോള സഹകരണം വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ബഹിരാകാശ പരിപാടികളെ പിന്തുണയ്ക്കുന്ന ഒരു ഏകീകൃത വീക്ഷണം കൊണ്ടുവരുന്നതിനുമുള്ള സുപ്രധാന അവസരമാണിതെന്നും അവർ സൂചിപ്പിച്ചു.വരും വർഷങ്ങളിൽ ആഗോള ബഹിരാകാശ നേതൃത്വത്തിനായുള്ള സവിശേഷ വേദിയായി അബുദാബി ബഹിരാകാശ സംവാദം മാറുമെന്നും. ബഹിരാകാശ വ്യവസായം, രാഷ്ട്രങ്ങൾ, ബിസിനസ്സ് നേതാക്കൾ, നയരൂപകർത്താക്കൾ എന്നിവർക്ക് ഒത്തുചേരാനും ബഹിരാകാശത്തിലെ വളർച്ചയും നൂതനത്വവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യാനും, സമവായം ഉണ്ടാക്കാനും സമ്മേളനം ഒരു പ്രധാന പുതിയ ആഗോള ഫോറം രൂപീകരിക്കുമെന്നും അമീരി വ്യക്തമാക്കി.

Krishnendhu
Next Story
Share it