ലോകമേ കാണുക ; അംഗ രക്ഷകരും സുരക്ഷാ വാഹനങ്ങളുമില്ലാതെ ദുബായ് ഭരണാധികാരികൾ ജനങ്ങൾക്കിടയിലൂടെ
ദുബായിൽ യു എ ഇ : ഇരുന്നൂറിലേറെ രാജ്യങ്ങളിലെ പൗരന്മാർ പാർക്കുന്ന ദുബായിൽ ഭരണാധികാരികൾ സുരക്ഷാ വാഹനങ്ങളോ, സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാതെ യഥേഷ്ട്ടം നടക്കുന്നു. ഇന്ത്യയിൽ ഒരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും 40 – 50 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോൾ ഈ രാജ്യത്തെ ഭരണാധികാരികൾ ജനങ്ങൾക്ക് ഇടയിലൂടെ ഭയമില്ലാതെ സുരക്ഷയില്ലാതെ സഞ്ചരിക്കുന്നു. ഒറ്റയ്ക്കു വാഹനം ഓടിച്ചു പോകുന്ന ഭരണാധികാരികൾ യുഎഇയ്ക്ക് അപരിചിതമല്ല. ഈ രാജ്യം സുരക്ഷിതമാണെന്ന ഇതിലൂടെ വിളിച്ചു പറയുകയാണ് യുഎഇ.
കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന രംഗത്തും ഗതാഗത രംഗത്തും ലോകത്ത് ഏതു സാങ്കേതിക വിദ്യ അവതരിപ്പിച്ചാലും അത് യുഎഇ പൊലീസ് സ്വന്തമാക്കിയിരിക്കും. ഓരോ ദിവസവും ആധുനികവൽക്കരിക്കപ്പെടുകയാണ് സേന. ഈ രാജ്യത്തേക്കു വരുന്ന ഓരോരുത്തരിലും ആത്മവിശ്വാസം നിറയ്ക്കുകയാണിവർ. 'എന്റെ നാട്ടിൽ പൊലീസിന്റെ സ്ഥാനം, ദേഹത്തിൽ ആത്മാവിനുള്ള സ്ഥാനമാണ്' – എന്നാണ് യുഎഇ ദേശീയ ഗാനരചയിതാവ് ഡോ.ആരിഫ് അൽ ഷെയ്ഖ് പൊലീസിനെ കുറിച്ചെഴുതിയ ചെറു കവിതയുടെ തുടക്കത്തിൽ പറയുന്നത്.
ആഭ്യന്തര മന്ത്രി ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് ആധുനിക പൊലീസിന്റെ നേതൃത്വം വഹിക്കുന്നത്.രാവെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകളും കുട്ടികളും പൂർണ്ണ സുരക്ഷിതരായി സഞ്ചരിക്കുന്ന രാജ്യമാണ് യു എ ഇ. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ യു എ ഇ മുന്നേറിക്കൊണ്ടിരിക്കുകയാണ് .90 % നു മുകളിൽ വരുന്ന പ്രവാസികൾ പോലും സ്വന്തം നാടിനേക്കാൾ സുരക്ഷിതരായിരിക്കുന്ന നാടാണ് യു എ ഇ.