Begin typing your search...

ദേശീയ ദിനം ; നാളെ മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്ക് യു എ ഇ യിൽ തുടക്കം

ദേശീയ ദിനം ; നാളെ മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്ക് യു എ ഇ യിൽ തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : 51- മത് ദേശീയ ദിനത്തോടനുബന്ധിച്ച് നാളെ മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് യു എ ഇ യിൽ തുടക്കം കുറിക്കും. നാളെ, ഡിസംബർ 2നാണ് ഔദ്യോഗിക ആഘോഷ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്നുള്ള ആഘോഷങ്ങൾ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന പ്രത്യേക പരേഡാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം.

യു.എ.ഇയുടെ സംസ്കാരം , സാങ്കേതിക നേട്ടങ്ങൾ ,വിനോദം, തത്സമയ സംഗീത പരിപാടിൾ, കലാപരിപാടികൾ, സൈനിക പ്രകടനങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഏഴ് എമിറേറ്റുകളിലുടനീളം 50 ലധികം സ്ഥലങ്ങളിലാണ് നാളെ ആരംഭിക്കുന്ന ഔദ്യോഗിക ആഘോഷ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുക.ആഘോഷപരിപാടികൾ ടി.വിയിൽ ലൈവായി സംപ്രേഷണം ചെയ്യുമെങ്കിലും ആഘോഷ ദൃശ്യങ്ങളെല്ലാം വലിയ സ്‌ക്രീനുകളിൽ യു.എ.ഇയിലുടനീളം പ്രദർശിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Krishnendhu
Next Story
Share it