Begin typing your search...

സാങ്കേതിക കാരണങ്ങളാൽ യുഎഇ ചാന്ദ്രദൗത്യം വീണ്ടും മാറ്റി,പുതിയ തിയ്യതി നിശ്ചയിച്ചിട്ടില്ല

സാങ്കേതിക കാരണങ്ങളാൽ യുഎഇ ചാന്ദ്രദൗത്യം വീണ്ടും മാറ്റി,പുതിയ തിയ്യതി നിശ്ചയിച്ചിട്ടില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : സാങ്കേതിക കാരണങ്ങളാൽ യുഎഇ ചാന്ദ്രദൗത്യം വീണ്ടും മാറ്റി. പുതിയ തിയ്യതി നിശ്ചയിച്ചിട്ടില്ല. തുടർച്ചയായി ഇത് നാലാം തവണയാണ് വിക്ഷേപണം മാറ്റിവെക്കുന്നത് . രണ്ടു തവണ കാലാവസ്ഥ പ്രതികൂലമായിരുന്നു.

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് റാഷിദ് റോവർ നിർമ്മിച്ചത്.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും കുതിപ്പ്. ജപ്പാൻ ആസ്ഥാനമായുള്ള സ്പേസ് ഇൻക് ആണ് റാഷിദ് റോവറിന്റെ വിക്ഷേപണത്തിന് പിന്നിൽ.

സ്വപ്ന തടാകം എന്നർത്ഥമുള്ള ലാക്സ് സോംനിയോറം എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാഷിദ് ഇറങ്ങുക. മറ്റു മൂന്നു സ്ഥലങ്ങൾ കൂടി അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട് ചന്ദ്രന്റെ വടക്കു കിഴക്കൻ ഭാഗമായിരിക്കും റോവർ പ്രധാനമായും പര്യവേഷണം നടത്തുക.ചന്ദ്രന്റെ മണ്ണ് ഭൂമിശാസ്ത്രം പൊടിപടലം ഫോട്ടോ ഇലക്ട്രോൺ കവചം ചന്ദ്രനിലെ ദിവസം എന്നിങ്ങനെയെല്ലാം പഠനവിധേയമാക്കും. 10 കിലോഗ്രാം ആണ് റാഷിദ് റോവറിന്റെ ഭാരം ദൗത്യം വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം ആകും ഇത്.

അന്തരിച്ച യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ്‌ റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാം രാജ്യമായി യുഎഇ മാറും

Krishnendhu
Next Story
Share it