ഒറ്റക്കാലില്‍ ജബല്‍ ജൈസ് കീഴടക്കി ഷഫീഖ് പാണക്കാടന്‍
റാസല്‍ഖൈമ: യുഎഇയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ ജബല്‍ ജൈസ് ഒറ്റക്കാലില്‍ നടന്നു കയറി ഷഫീഖ് പാണക്കാടന്‍ ചരിത്രമെഴുതി. 1,934 മീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ 24 കിലോമീറ്റര്‍ ദൂരമാണ് ഷഫീഖ് നടന്നു തീര്‍ത്തത്. യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി രാജ്യത്തിനുള്ള സ്‌നേഹാഭിവാദ്യമായി യുഎഇ കെഎംസിസിയുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള സൗകര്യമൊരുക്കിയിരുന്നത്. ഭിന്നശേഷിക്കാരോട് യുഎഇ ഭരണകൂടത്തിന്റെ അനുഭാവ നീക്കങ്ങള്‍ക്കുള്ള കടപ്പാട് കൂടിയായി ഈ മഹദ് സംരംഭം.
യുഎഇ കെഎംസിസി നേതാക്കളായ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പി.കെ അന്‍വര്‍ നഹ, നിസാര്‍ തളങ്കര; റാസല്‍ഖൈമ കെഎംസിസി നേതാക്കളായ ബഷീര്‍ കുഞ്ഞു, പി.കെ.എ കരീം എന്നിവരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെ 6 മണിക്കായിരുന്നു ഷഫീഖിന്റെ പര്‍വതാരോഹണത്തിന് തുടക്കം കുറിച്ചത്. പര്‍വതാരോഹണ ദൗത്യം റാസല്‍ഖൈമ സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ കായിദ് അല്‍ഖാസിമി ഫ്‌ളാഗ് ഓഫ് ചെയ്തു. ഷഫീഖിനോടൊപ്പം 30 പേരടങ്ങിയ സംഘം ഉച്ചയ്ക്ക് 2.30ഓടെ ലക്ഷ്യ സ്ഥാനത്തെത്തി.
ഷംസുദ്ദീന്‍, അന്‍വര്‍ നഹ, നിസാര്‍, ബഷീര്‍, കരീം, താജുദ്ദീന്‍, മുഹമ്മദ് പട്ടാമ്പി, സലാം ചൊക്‌ളി, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, മുഹമ്മദ് വള്ളിക്കുന്ന് എന്നിവര്‍ ഷഫീഖിന്റെ ദൗത്യത്തെ പ്രകീര്‍ത്തിക്കുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. സമാപന ചടങ്ങില്‍ റാസല്‍ഖൈമ കെഎംസിസി വനിതാ വിംഗ് നേതൃത്വത്തില്‍ കുട്ടികളുടെ പരിപാടികളുമുണ്ടായിരുന്നു.