മരുഭൂമികൾ സുന്ദരികളാവും , വിനോദസഞ്ചാര മേഘലകളാക്കാൻ ഒരുങ്ങി ഭരണകൂടം
ദുബായ് : മരുഭൂമിയെ സുന്ദരിയാക്കി മികച്ച വിനോദ സഞ്ചാര മേഖലയാകാനൊരുങ്ങുകയാണ് യു എ ഇ. എമിറേറ്റിലെ ഗ്രാമപ്രദേശങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കിമാറ്റാനുള്ള പദ്ധതിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അംഗീകാരം നൽകി. ലോകത്തിലെ ഏറ്റവും മനോഹരനഗരമായി ദുബായ് മാറ്റപ്പെടുമെന്നും ഗ്രാമപ്രദേശങ്ങളെയും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ഏകദേശം 2216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ഗ്രാമവികസന പദ്ധതിക്കായി കണക്കാക്കുന്നത്. ഇതിൽ മരുഭൂമിയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി 100 കിലോമീറ്റർ നീളത്തിൽ പ്രത്യേക പാത നിർമിക്കും. അൽഖുദ്ര സൈക്ലിങ് പാതയുടെയും ലവ് ലേക്കിന്റെയും സമീപപ്രദേശങ്ങളായ ലുസൈലി, ലെഹ്‌ബാബ്, അൽ മർറം, അൽ ഫഖ, അൽ അവീർ തുടങ്ങിയ പ്രദേശങ്ങളിലാണ് പാതയും സംരക്ഷിത മരുഭൂമിമേഖലയും നിർമിക്കുക. മരുഭൂമിയിലെ കായികവിനോദങ്ങൾ പരിശീലിക്കാനായി പ്രത്യേക സൗകര്യങ്ങളും വികസനപദ്ധതിയിൽ ഉൾപ്പെടുത്തും.
മനുഷ്യനിർമിത തടാകങ്ങൾ, ഹോട്ട് എയർബലൂൺ റൈഡുകൾ, എയർടാക്സി യാത്രകൾ, മനോഹരമായ പാതകൾ എന്നിവയുൾപ്പെടുന്നതാണ് പദ്ധതി. കുതിരസവാരിക്കും ഒട്ടക സവാരിക്കുമായി പ്രത്യേക സ്ഥലങ്ങളൊരുക്കും. സന്ദർശകർക്കായി തടാകങ്ങൾക്കുചുറ്റും കയാക്കിങ് നടത്താനും സൗകര്യമുണ്ടായിരിക്കും.
നെയ്മറില്ലാതെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ബ്രസീല്‍; പോര്‍ച്ചുഗലും യുറഗ്വായും നേര്‍ക്കുനേര്‍യുടേണ്‍: സില്‍വര്‍ ലൈന്‍ പദ്ധതി തത്കാലം മരവിപ്പിച്ചു, ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചു.വെദ്യുതവാഹനങ്ങൾ, സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് വിശാലമായ പാർക്കിങ് സൗകര്യവും ലഭ്യമാക്കും.പ്രകൃതിദത്ത വിഭവങ്ങളും പുരാവസ്തുശാസ്ത്രസംബന്ധമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുമായി നിരവധി വികസനപദ്ധതികൾക്കും സംരംഭങ്ങൾക്കും ശൈഖ് മുഹമ്മദ് അംഗീകാരം നൽകിയിട്ടുണ്ട്.