Begin typing your search...

ദുബായിലെ തൃശൂർ പൂരം ഡിസംബർ നാലിന്

ദുബായിലെ തൃശൂർ പൂരം ഡിസംബർ നാലിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ദുബായിലെ തൃശൂർ പൂരം ഡിസംബർ നാലിന്. വിദേശികളടക്കം ആരാധിക്കുന്ന ത്രിശൂർ പൂരത്തെ പ്രവാസിമലയാളികൾക്ക് ഒഴിവാക്കുക അസാധ്യമാണ്. ഏഴുകടലിനിപ്പുറം തൃശൂർ പൂരം പുനഃസൃഷ്ടിച്ചുകൊണ്ട് ദുബായിയെ പൂരപ്പറമ്പാക്കുന്നത് പതിവാണ്.ഇത്തവണയും പതിവ് തെറ്റിക്കാതെ ദുബായ് നഗരത്തെ ആരവങ്ങളോടെ താ​ള​മേ​ള​ങ്ങ​ൾ നി​റ​ഞ്ഞ പൂ​ര​പ്പ​റ​മ്പാ​ക്കി മാ​റ്റാ​ൻ 'മ്മ​ടെ പൂ​രം' എ​ത്തു​ന്നു. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ർ​ടൈ​സി​ങ്ങും 'മ്മ​ഡെ ​തൃ​ശൂ​ർ യു.​എ.​ഇ'​യും ഒ​രു​ക്കു​ന്ന പൂ​രം ഡി​സം​ബ​ർ നാ​ലി​ന് ദു​ബൈ ഇ​ത്തി​സാ​ലാ​ത്ത് അ​ക്കാ​ദ​മി​യി​ലാ​ണ് അ​ര​ങ്ങേ​റു​ക. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ ദു​ബൈ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ​യും നാ​ട്ടി​ലെ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ​യും ആ​വേ​ശ​ത്തോ​ടെ​യും പൊ​ലി​മ​യോ​ടെ​യു​മാ​ണ്​ ഇ​ക്കു​റി​യും പൂ​ര​ത്തി​ന്‍റെ വ​ര​വ്.

കൊ​ടി​യേ​റ്റം, ഇ​രു​കോ​ൽ പ​ഞ്ചാ​രി​മേ​ളം, മ​ഠ​ത്തി​ൽ​വ​ര​വ്, പ​ഞ്ച​വാ​ദ്യം, കാ​വ​ടി​യാ​ട്ടം, നാ​ദ​സ്വ​രം, ഇ​ല​ഞ്ഞി​ത്ത​റ പാ​ണ്ടി​മേ​ളം, ഘോ​ഷ​യാ​ത്ര, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ലൈ​വ് ബാ​ൻ​ഡ്, കൊ​ടി​യി​റ​ക്കം എ​ന്നി​വ പൂ​ര​പ്പ​റ​മ്പി​ൽ അ​ര​ങ്ങേ​റും. മേ​ള​ല​യ​ങ്ങ​ളു​ടെ വാ​ദ്യ​ഘോ​ഷ​പ്പെ​രു​മ​യി​ൽ ആ​ർ​ത്തി​ര​മ്പു​ന്ന ജ​ന​സാ​ഗ​ര​ത്തോ​ടൊ​പ്പം നൂ​റി​ല​ധി​കം വാ​ദ്യ ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ പ്ര​വാ​സ​ലോ​ക​ത്ത് ആ​ദ്യ​മാ​യൊ​രു​ക്കു​ന്ന മ​ട്ട​ന്നൂ​ർ സ്പെ​ഷ​ൽ ഇ​രു​കോ​ൽ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങ്​ ത​ക​ർ​ക്കും.പ്ര​വാ​സ​ലോ​ക​ത്ത്​ ആ​ദ്യ​മാ​യി പ​ഞ്ച​വാ​ദ്യം അ​വ​ത​രി​പ്പി​ക്കു​വാ​നെ​ത്തു​ന്ന പാ​റ​മേ​ക്കാ​വി​ന്‍റെ പ്ര​മാ​ണം വ​ഹി​ക്കു​ന്ന പ​റ​ക്കാ​ട്‌ ത​ങ്ക​പ്പ​ൻ​മാ​രാ​രു​ടെ മേ​ജ​ർ സെ​റ്റ് പ​ഞ്ച​വാ​ദ്യ​വും ഈ ​ത​വ​ണ​ത്തെ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

നൂ​റി​ല​ധി​കം ക​ലാ​കാ​ര​ൻ​മാ​രെ അ​ണി​നി​ര​ത്തി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ലോ​ക പ്ര​ശ​സ്ത​മാ​യ ഇ​ല​ഞ്ഞി​ത്ത​റ പാ​ണ്ടി​മേ​ളം പൂ​ര​ത്തി​ന്​ ഉ​ത്സ​വഛാ​യ പ​ക​രും. പി​ന്ന​ണി​ഗാ​യ​ക​രും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​ക്ക​ളു​മാ​യ സൂ​ര​ജ് സ​ന്തോ​ഷും നി​ത്യാ മാ​മ​നും ഒ​രു​മി​ക്കു​ന്ന ലൈ​വ് ബാ​ൻ​ഡ്​ മ്യൂ​സി​ക് നൈ​റ്റും പൂ​ര​ന​ഗ​രി​യി​ൽ കാ​ണി​ക​ളെ ത്ര​സി​പ്പി​ക്കാ​നെ​ത്തും. കേ​ളി, കാ​ള​ക​ളി, ഘോ​ഷ​യാ​ത്ര, റോ​ബോ​ട്ടി​ക് ആ​ന​ക​ൾ, തൃ​ശൂ​ർ കോ​ട്ട​പ്പു​റം ദേ​ശം പു​ലി​ക്ക​ളി, ക​രി​യ​ന്നൂ​ർ സ​ഹോ​ദ​ര​ങ്ങ​ളു​ടെ നാ​ദ​സ്വ​ര മേ​ളം, കാ​വ​ടി​യാ​ട്ടം, കു​ട​മാ​റ്റം എ​ന്നി​വ​യും പൂ​ര​ന​ഗ​രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ആ​സ്വ​ദി​ക്കാം.നി​ക്കാ​യ്, ഇ​ഗ്ലൂ, ഹോ​ട്​​പാ​ക്ക്, ഉ​മ്മു​ൽ​ഖു​വൈ​ൻ ബാ​ക്ക് വാ​ട്ടേ​ഴ്​​സ്​ റ​സ്റ്റാ​റ​ന്‍റ്​​ തു​ട​ങ്ങി​യ​വ​രാ​ണ്​ സ്​​പോ​ൺ​സ​ർ​മാ​ർ. 'ഗ​ൾ​ഫ്​ മാ​ധ്യ​മം', ഹി​റ്റ് എ​ഫ്.​എം, ഡെ​യ്​​ലി ഹ​ണ്ട്, സീ ​കേ​ര​ളം എ​ന്നി​വ​യാ​ണ് മീ​ഡി​യ പാ​ർ​ട്​​ണ​ർ​മാ​ർ. പ്ലാ​റ്റി​നം ലി​സ്റ്റി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​െ​ട (https://platinumlist.net) ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. സിം​ഗി​ൾ എ​ൻ​ട്രി ടി​ക്ക​റ്റി​ന് 60 ദി​ർ​ഹ​മും നാ​ല് പേ​രു​ടെ പാ​ക്കേ​ജി​ന്​ 210 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്.

Krishnendhu
Next Story
Share it