Begin typing your search...

സൂപ്പർ സെയിൽ ; ദുബായ് നഗരം ഷോപ്പിങ്ങ് തിരക്കിലാണ്

സൂപ്പർ സെയിൽ ; ദുബായ് നഗരം ഷോപ്പിങ്ങ് തിരക്കിലാണ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : മൂന്നു ദിവസത്തെ സൂപ്പർ സെയിലിന് ഇന്നലെ ദുബായിലും അബുദാബിയിലും തുടക്കമായി. ലോകോത്തര ബ്രാൻഡിലുള്ള ഉൽപന്നങ്ങൾക്കു 90% വരെ വിലക്കുറവ് പ്രഖ്യാപിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറി. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കുന്നത്.

സൂപ്പർ സെയിൽ ഇന്നലെ മുതല്‍ ആരംഭിച്ച സൂപ്പർ സെയിൽ 27 വരെയായിരിക്കും നടക്കുക. ഫാഷന്‍, ബ്യൂട്ടി, ഹോ ആന്റ് ഫര്‍ണിച്ചര്‍, കിച്ചണ്‍വെയര്‍, കുട്ടികളുടെ സാധനങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 90 ശതമാനം വരെ വിലക്കുറവ് ഈ സെയിലിലൂടെ ലഭിക്കും. ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്സ്, ദേറ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ ഹില്‍സ് മാള്‍, ദുബൈ മറീന മാള്‍, ദുബൈ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍ ജുമൈറ, ദ പോയിന്റ്, ഇബ്ന്‍ ബത്തൂത്ത മാള്‍, സര്‍ക്കിള്‍ മാള്‍, നഖീല്‍ മാള്‍, ഗേറ്റ് അവന്യൂ ഡിഐഫ്‍സി, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഫെസ്റ്റിവല്‍ പ്ലാസ, അല്‍ സീഫ്, ബ്ലൂ വാട്ടേഴ്‍സ്, സിറ്റി വാക്ക്, ലാ മെര്‍, ദ ഔട്ട്‍ലെറ്റ് വില്ലേജ്, ദ ബീച്ച് എന്നിവിടങ്ങളില്‍ സൂപ്പര്‍ സെയിലിന്റെ ഡിസ്‍കൗണ്ട് ലഭിക്കും.

വിവിധ മാളുകള്‍ സ്വന്തം നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റ് സമ്മാനങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഈ കാലയളവില്‍ മികച്ച ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാൻ സാധിക്കും.

Krishnendhu
Next Story
Share it