യുഎഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
യു എ ഇ : യുഎഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കൂടുതലും ഗതാഗതവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളാണ്. ട്വിറ്റെർ വഴിയാണ് പോലീസ് പുതിയ പത്ത് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ വാഹനങ്ങളിൽ വരുത്തുന്ന അലങ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുജന സംരക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളത്. # മാർച്ചുകളും ആൾക്കൂട്ടവും അനുവദിക്കില്ല.
# മാർച്ചുകളും ആൾക്കൂട്ടവും അനുവദിക്കില്ല.
# ഗതാഗത നിയമങ്ങളും , പോലീസ് നിർദേശങ്ങളും കൃത്യമായി പാലിക്കണം
# വാഹനങ്ങളിൽ സ്പ്രേ ചെയ്യാൻ പാടില്ല.
#വാഹനം അലങ്കരിക്കുമ്പോൾ നമ്പർ മറക്കാൻ പാടില്ല. വാഹങ്ങളുടെ നിറം മുഴുവനായും മാറ്റാൻ പാടുള്ളതല്ല.
# മോശം വാചകങ്ങളോ മോശം സ്റ്റിക്കറുകളോ വാഹനത്തിൽ പതിക്കാൻ അനുവദിക്കില്ല..
# വാഹനത്തിൽ എണ്ണത്തിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യാൻ പാടില്ല. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ സൺറൂഫ് വഴിയോ, സൈഡ് ഡോർ ജനാലകൾ വഴിയോ കൈകാലുകൾ പുറത്തിടരുത്.
# അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന യാതൊരു ഉപകരണങ്ങളും വാഹനത്തിൽ പിടിപ്പിക്കുവാൻ പാടുള്ളതല്ല.
# വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലോ, വഴിയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലോ വാഹനമോടിക്കരുത്.
# അശ്രദ്ധമായി വാഹനമോടിക്കരുത്.
#പേപ്പർ കൊണ്ടോ,നിറം കൊണ്ടോ അകകാഴ്ചയെ മറയ്ക്കുംവിധം വാഹനങ്ങളുടെ ചില്ലുകളിൽ അലങ്കാരങ്ങൾ ചെയ്യരുത്