Begin typing your search...

ബിറ്റ്സ് പിലാനി സ്പോർട്സ് ഫെസ്റ്റിവൽ ; ഈ വർഷം മുതൽ വനിതകളുടെ ബോക്സിങ് മത്സരവും

ബിറ്റ്സ് പിലാനി സ്പോർട്സ് ഫെസ്റ്റിവൽ ; ഈ വർഷം മുതൽ വനിതകളുടെ ബോക്സിങ് മത്സരവും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ്∙: ബിറ്റ്സ് പിലാനി സ്പോർട്സ് ഫെസ്റ്റിവൽ ദുബായ് ക്യാംപസിൽ ആരംഭിച്ചു. രാജ്യത്തെ 34 സർവകലാശാലകളിൽ നിന്നു 5000 വിദ്യാർഥികളാണു സ്പോർട്സ് മേളയുടെ ഭാഗമാകുന്നത്. ഈ വർഷം മുതൽ വനിതകൾക്ക് ബോക്സിങ് മൽസരവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ബോക്സിങ് ചാംപ്യൻ മേരി കോമനു മുഖ്യാതിഥിയായി .

യുഎഇയുടെ ദേശീയ മൃഗമായ ഓറിക്സ് മാൻ 'മഹാ' ആണ് ഇത്തവണത്തെ കായിക മേളയുടെ ഭാഗ്യ ചിഹ്നം. ദുബായ് സഫാരി പാർക്കിലെ വിദ്യാഭ്യാസ വിഭാഗം ഉദ്യോഗസ്ഥരായ കല്ലം ഹൊവാർഡ് ചെയ്സും സയീദ് മുഹമ്മദ് അൽ ഹാസ്മിയും ചേർന്നാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്.

കായിക മേളയ്ക്കു ഡയറക്ടർ പ്രഫ. ശ്രീനിവാസൻ മാടപുസി ദീപശിഖ തെളിയിച്ചു. ഹെരിയറ്റ് വാട്ട്, ഡി മോൺഫോർട്, അമിറ്റി, മിഡിൽസെക്സ്, യൂണിവേഴ്സിറ്റി ഓഫ് ദുബായ്, വെസ്റ്റ്ഫോഡ്, അൽ ഗുഹ്റൈർ, സിറ്റി യൂണിവേഴ്സിറ്റി കോളജ് ഓഫ് അജ്മാൻ, ദുബായ് മെൻസ് കോളജ്, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി റാസൽ ഖൈമ, ഹയർ കോളജ് ഓഫ് ടെക്നോളജി, യുഎഇ യൂണിവേഴ്സിറ്റി, റാഖ് മെഡിക്കൽ ആൻഡ് ഹെൽത്ത് യൂണിവേഴ്സിറ്റി, സ്കൈലൈൻ, മണിപ്പാൽ, എസ്പി ജയിൻ സ്കൂൾ ഓഫ് മാനേജ്മെന്റ്, എസ്‌സെഡ്എബിഐഎസ്ടി, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ, കനേഡിയൻ യൂണിവേഴ്സിറ്റി, സക്സസ് പോയിൻ, വിക്ടോറിയ, യൂണിവേഴ്സിറ്റി ഓഫ് ഷാർജ് തുടങ്ങിയ ക്യാംപസുകളിൽ നിന്നുള്ള കുട്ടികൾ കായിക മേളയിൽ പങ്കെടുക്കുന്നുണ്ട്.

Krishnendhu
Next Story
Share it