Begin typing your search...

മഴയത്ത് വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പോലീസ്

മഴയത്ത് വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎ ഇ : ഇന്നലെ പെയ്ത മഴയിൽ , റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ നിരവധി വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പോലീസ് .അശ്രദ്ധമായി വാഹനമോടിച്ചതിന് നിരവധി വാഹനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട് . മഴയത്ത് റോഡുകളിൽ വാഹനങ്ങൾ അപകടകരമായ ഡ്രൈവിംഗും സ്റ്റണ്ടുകളും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പിടി വീണത്. വാഹനമോടിക്കുന്നവരുടെ പ്രവൃത്തികൾ അവരുടെയും റോഡ് ഉപയോഗിക്കുന്ന മറ്റ് ആളുകളുടെയും ജീവൻ അപകടത്തിലാക്കുംവിധമായിരുന്നെന്നും അപകടകരമായ ഡ്രൈവിംഗ് വിഡിയോകൾ പങ്കുവെച്ചുകൊണ്ട് പോലീസ് പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നതോ മറ്റ് നിയമലംഘനങ്ങളോ കണ്ടെത്തിയാൽ പോലീസിന്റെ '"വി ആർ ഓൾ പോലീസ്"' എന്ന പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

അപകടകരമായ വാഹനമോടിക്കുന്നതിന്റെ വീഡിയോകൾ ഇക്കൂട്ടർ ഓൺലൈനിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിപ്പെട്ടതോടെയാണ് ഡ്രൈവർമാരെ വിളിപ്പിച്ചതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.ഇവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴകൾ ഈടാക്കുകയും ചെയ്തു. ജീവൻ അപകടത്തിലാക്കുന്ന വാഹനങ്ങൾ തൽക്ഷണം പിടിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ സ്വത്തിനും നാശമുണ്ടാക്കുന്നു. ഇത്തരം അപകടകരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മേജർ ജനറൽ അൽ മസ്റൂയി ഓർമിപ്പിച്ചു.

Krishnendhu
Next Story
Share it