Begin typing your search...

സ്വദേശിവത്കരണം ; നടപടികൾ ആരംഭിച്ച് സ്വകാര്യ കമ്പനികൾ

സ്വദേശിവത്കരണം ; നടപടികൾ ആരംഭിച്ച് സ്വകാര്യ കമ്പനികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : 2023 ജനുവരി മുതൽ യു എ ഇ നടപ്പിലാക്കുന്ന കർശന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾ സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിച്ചു. സ്വകാര്യ മേഖലയിൽ കുറഞ്ഞത് 2% സ്വദേശിവത്ക്കരണം നടപ്പിലാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ബാങ്കിങ് മേഖല, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സ്വദേശി നിയമനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വർഷം അവസാനിക്കാറായതോടെ നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും വർധിച്ചതായി വിവിധ കൺസൾട്ടേഷൻ സ്ഥാപനാധികൃതരും വെളിപ്പെടുത്തി. സമയപരിധിക്കുള്ളിൽ നിശ്ചിത സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് കനത്ത പിഴയാണ് ചുമത്തുക.

പരിഷ്‌കരിച്ച നിയമപ്രകാരം 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും ഓരോ വർഷവും തങ്ങളുടെ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരായി, മൊത്തം ജീവനക്കാരുടെ രണ്ട് ശതമാനം വീതം സ്വദേശികൾക്കായി നീക്കിവെക്കണം. നിയമം അനുശാസിക്കുന്ന അത്രയും തൊഴിലുകൾ സ്വദേശികൾക്ക് നൽകാത്ത സ്ഥാപനങ്ങൾ, നിയമിക്കപ്പെടാത്ത ഓരോ സ്വദേശി ജീവനക്കാരനും 72,000 ദിർഹം വീതം വാർഷിക പിഴയായി ആദ്യവർഷം നൽകേണ്ടതുണ്ട്. രണ്ടാം വർഷം മുതൽ പിഴ വർധിക്കും. 12,000 ദിർഹം വീതം വർഷംതോറും ഉയരുമെന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നത്. അടുത്ത വർഷം കണക്കുകൾ സമർപ്പിക്കുമ്പോൾ 2022- ൽ സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾ പിഴതുക നൽകേണ്ടിവരും. നിശ്ചിതശതമാനത്തിലും കൂടുതൽ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഇൻസെന്റീവുകളും ഉണ്ടാകും. വർഷങ്ങളായി

സ്വദേശിവത്കരണ നടപടികൾ നടന്നുവരുന്നുണ്ടെങ്കിലും പ്രധാനമായും അവ ലക്ഷ്യമിട്ടിരുന്നത് സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളെയായിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിലാണ് ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശികളെ ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ പ്രാതിനിധ്യം 10 ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യം മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. അതേസമയം കോവിഡിനെതുടർന്ന് തൊഴിലിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഒട്ടേറെ പ്രവാസികൾ പുതിയനയങ്ങൾ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ്.

Krishnendhu
Next Story
Share it