Begin typing your search...

ഇന്ത്യയും യുഎഇ യും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ ഇനി രൂപയിലും ദിർഹത്തിലും

ഇന്ത്യയും യുഎഇ യും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ ഇനി രൂപയിലും ദിർഹത്തിലും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ഇന്ത്യയും യുഎഇ യും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ ദിർഹത്തിലും രൂപയിലുമാക്കാനുള്ള നിർണായക ചർച്ചകൾ ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമാണ് സുപ്രധാന ചർച്ചകൾ നടത്തിയത്.ഭക്ഷ്യ സുരക്ഷ, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ച നടത്തി. ഈ വർഷം മേയിൽ പ്രാബല്യത്തിൽ വന്ന ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി രണ്ട് മന്ത്രിമാരും അഭിപ്രായപ്പെട്ടു. 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിനുള്ളിൽ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 24 ശതമാനം ഉയർന്ന് 16 ബില്യണിലേക്ക് എത്തി .ഇന്ത്യയുടെ ഇറക്കുമതി 38 ശതമാനം വർധിച്ച് 28.4 ബില്യൺ ഡോളറിലെത്തി.

35 ലക്ഷത്തോളം ഇന്ത്യക്കാരന് യു എ ഇ യിൽ ഉള്ളത്. അതുകൊണ്ടുതന്നെ പണം അയയ്‌ക്കുന്നതിനുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി യുപിഐ ഉപയോഗിക്കുന്നതിനെക്കുറിച്ചുംഇരു മന്ത്രിമാരും ചർച്ച ചെയ്തു. യുഎഇയിൽ നിന്ന് 10 ബില്യൺ ഡോളറിലധികം നിക്ഷേപംഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ ഇന്ത്യ യുഎഇയെ ക്ഷണിച്ചിട്ടുണ്ട്.

ചർച്ചകൾക്ക് ശേഷം ജയശങ്കർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ് , "ഇന്ന് ഉച്ചകഴിഞ്ഞ് യുഎഇയിലെ എഫ്എം എച്ച്എച്ച് @ എബി സായിദുമായി സമഗ്രമായ ചർച്ചകൾ അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, നയതന്ത്ര കാര്യങ്ങൾ, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ " എന്നെ കാര്യങ്ങളെ അഭിനന്ദിച്ചു. ആഗോള സാഹചര്യത്തെക്കുറിച്ചും ടൂറിസത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ കൈമാറി. സമ്പന്നമായ സംഭാഷണം ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ സത്തയും അടുപ്പവും ഊട്ടിയുറപ്പിച്ചു.

Krishnendhu
Next Story
Share it