പോലീസ് ചമഞ്ഞ് വാഹന മോഷണം നടത്തിയ സംഘം അറസ്റ്റിൽ
ഉമ്മുല്‍ഖുവൈന്‍ : യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹന മോഷണം നടത്തിയ സംഘം അറസ്റ്റിലായി. പോലീസ് ആണെന്ന് പറഞ്ഞ സംഘം കാർ തടഞ്ഞു നിർത്തുകയായിരുന്നു.പരിശോധനകൾക്കായി വാഹനം കൊണ്ടുപോവുകയാണെന്നു പറഞ്ഞ ഉടമയെ കാറിൽ നിന്നും ഇറക്കി വിടുകയായിരുന്നു. സംശയംതോന്നിയ ഇയാൾ പോലീസിനെ
വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും പരാതിപ്പെടുകയും ചെയ്തു. പരാതി ലഭിച്ചതനുസരിച്ച് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര് കുടുങ്ങിയത്. പ്രതികളെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിനന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ കാറുകള്‍ മോഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു.