Begin typing your search...

അബുദാബിയിലെ വാഹനാപകടം ; റോഡ് താത്കാലികമായി അടച്ചിട്ടു

അബുദാബിയിലെ വാഹനാപകടം ; റോഡ് താത്കാലികമായി അടച്ചിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ഇന്ന് രാവിലെ അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്വൈഹാന്‍ റോഡ് താത്കാലികമായി അടച്ചു. സംഭവശേഷം സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഇരു ദിശകളിലും ഗതാഗതം മുടങ്ങിയിരിക്കുകയാണ് . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ റോഡ് അടച്ചിടുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. യാത്രക്കാര്‍ മറ്റ് വഴികള്‍ തെര‍ഞ്ഞെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അബുദാബി പൊലീസ് അറിയിപ്പ് നൽകിയിരിക്കുകയാണ്.

അബുദാബിയിൽ ഇന്ന് രാവിലെ ട്രക്കും കാറും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് തീ പിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്ന് മറ്റു രണ്ടു വാഹനങ്ങൾക്ക് കൂടി തീ പിടിക്കുകയായിരുന്നു.അബുദാബി സ്വെയിഹാൻ റോഡിലാണ് അപകടം നടന്നതെന്ന് പോലീസ് ട്വിറ്ററിലൂടെയാണ് രാവിലെ അറിയിച്ചത് . അതി രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് 9. 30 ഓടെയാണ് തീ അണയ്ക്കാൻ സാധിച്ചത്. അബുദാബി സിറ്റിയിലെ അൽ ഷംഖ പാലത്തിന് മുന്നിലായിരുന്നു അപകടം.

Krishnendhu
Next Story
Share it