Begin typing your search...

യു എ ഇ വിദേശകാര്യ മന്ത്രി രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തും

യു എ ഇ വിദേശകാര്യ മന്ത്രി രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo



യു എ ഇ : യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച, രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എത്തുന്നത്. ഉന്നത പ്രതിനിധി സംഘത്തോടൊപ്പമായിരിക്കും ഷെയ്ഖ് അബ്ദുള്ള ഇന്ത്യയിലെത്തുക. തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഷെയ്ഖ് അബ്ദുല്ല ചർച്ച നടത്തും.അതേസമയം ഷെയ്ഖ് അബ്ദുല്ലയുടെ വരവ് പ്രമാണിച്ച് ജയാ ശങ്കർ ട്വിറ്ററിൽ സന്തോഷവും പങ്കുവെച്ചിട്ടുണ്ട്.

"യുഎഇയിലെ എച്ച്‌എച്ച് ഷെയ്ഖ് @എബിസായിദിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എപ്പോഴും സന്തോഷമുണ്ട്. ഈ വർഷത്തെ ഞങ്ങളുടെ നാലാമത്തെ ഘടനാപരമായ മീറ്റിംഗ്,""ഞങ്ങളുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകും." എന്നാണ് ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി പരസ്പര താൽപ്പര്യമുള്ള ആഗോള വിഷയങ്ങളിൽ പതിവ് കൂടിയാലോചകൾ നടത്താനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യു എ ഇ വിദേശകാര്യ മന്ത്രി പറഞ്ഞു .പതിനാലാമത് സംയുക്ത കമ്മീഷന്റെ ഭാഗമായി ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ജയശങ്കർ യുഎഇ സന്ദർശിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ളയുമായി മൂന്നാമത്തെ തന്ത്രപരമായ സംഭാഷണത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയത് .

Krishnendhu
Next Story
Share it