Begin typing your search...

യു എ ഇ - ഇന്ത്യ ; ഗസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം ഏർപ്പെടുത്തി എയർ ഇന്ത്യ

യു എ ഇ - ഇന്ത്യ ; ഗസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം ഏർപ്പെടുത്തി എയർ ഇന്ത്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമവുമായി ഇന്ത്യൻ വിമാനക്കമ്പനി എയർ ഇന്ത്യ.പുതിയ നിയമ പ്രകാരം വിസകളിൽ പേരിന്റെ പൂർണ്ണ രൂപം ഉൾപ്പെടുത്തണം. യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് യു എ ഇ ലേക്കും വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ,മറ്റു വിസകൾ എന്നിവയിൽ യാത്രചെയ്യുന്നവർക്കാണ് ഈ നിയമം ബാധകമായിട്ടുള്ളത്. ഗസ്റ്റ് വിസകളിൽ യാത്ര ചെയ്യുന്നവർ പാസ്സ്പോർട്ടിൽ ഫസ്റ്റ് നെയിമും, സെക്കന്റ് നെയിമും (പേരിന്റെ രണ്ടു ഭാഗങ്ങൾ ) ചേർത്തിട്ടുണ്ടോ എന്ന ഉറപ്പ് വരുത്തണം. വ്യക്തിയുടെ പേരിന്റെ കൂടെയുള്ള സ്ഥലപ്പേര്, കുടുംബപ്പേര് എന്നിവ തീർച്ചയായും പാസ്സ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കണം. റസിഡന്റ് വിസയിലും, തൊഴിൽ വിസയിലും യാത്ര ചെയ്‌യുന്നവർക്ക് ഇത് ബാധകമല്ല.ഗസ്റ്റ് വിസകളിൽ ഇന്ത്യയിൽ നിന്ന് യു എ ഇ ലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നുള്ളു.

Krishnendhu
Next Story
Share it