Begin typing your search...

ലോകകപ്പ് ആഘോഷങ്ങൾ അതിരുവിടരുത്, പൊതു ഇടങ്ങങ്ങളിൽ മദ്യപാനം പാടില്ല

ലോകകപ്പ് ആഘോഷങ്ങൾ അതിരുവിടരുത്, പൊതു ഇടങ്ങങ്ങളിൽ മദ്യപാനം പാടില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ലോകകപ്പിന്​ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആഘോഷങ്ങൾ അതിരു കടക്കരുതെന്ന് ദുബായ് പോലീസ്. പൊതു സ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കില്ലെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും പൊലീസ്​ അറിയിച്ചു. ലോകകപ്പിന്​ ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന നഗരമാണ്​ ദുബായ് . ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ്​ നടക്കുന്ന ആറ്​ നഗരങ്ങളിൽ ഒന്നാണ്​ ദുബായ്.

പൊലീസിന്‍റെ നി​ർദേശങ്ങൾ

പൊതുസ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കില്ല.

*ചിത്രങ്ങളെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം.

* പൊതുമുതൽ സംരക്ഷിക്കണം.

* തീപടരുന്ന വസ്തുക്കൾ ഉപയോഗിക്കരുത്​.

* രാജ്യത്തിന്‍റെ സംസ്കാരത്തെ ബഹുമാനിക്കണം.

* മറ്റ്​ മതങ്ങളെ അതിക്ഷേപിക്കരുത്​.

. രാഷ്​​ട്രീയ തർക്കങ്ങൾ, വിവേചനം പോലുള്ളവ അനുവദിക്കില്ല.

* മറ്റുള്ളവർക്ക്​ ശല്യമാകുന്ന തരത്തിലുള്ള ആഘോഷം പാടില്ല.

* സ്​പോർട്​സ്മാൻ സ്പിരിറ്റ്​ സൂക്ഷിക്കുക.

* ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നത്​ നിരോധിച്ചിരിക്കുന്നു.

* അനധികൃത മാസാജ്​ സെന്‍ററുകൾ, സംശയാസ്പദമായ പരസ്യങ്ങൾ എന്നിവയിൽ വീഴാതിരിക്കുക.

* അമിത വൈകാരിക പ്രകടനങ്ങൾ ഒഴിവാക്കുക.

* ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

* ലഗേജ്​ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്​.

* ടാക്​സിയിൽ സഞ്ചരിക്കുന്നവർ നമ്പർ കുറിച്ചുവെക്കുകയും ബിൽ വാങ്ങുകയും ചെയ്യണം. ടാക്സിയിൽ മറന്നുവെക്കുന്ന വസ്തുക്കൾ വീണ്ടെടുക്കാൻ ഇത്​ ഉപകരിക്കും.

Krishnendhu
Next Story
Share it