Begin typing your search...

ജീവനക്കാരുടെ കോവിഡ് ടെസ്റ്റ് ബില്ലുകൾ അടക്കാത്ത കമ്പനിക്കെതിരെ ആരോഗ്യകേന്ദ്രം ;പലിശയടക്കം പിഴ വിധിച്ച് കോടതി

ജീവനക്കാരുടെ കോവിഡ് ടെസ്റ്റ് ബില്ലുകൾ അടക്കാത്ത കമ്പനിക്കെതിരെ ആരോഗ്യകേന്ദ്രം ;പലിശയടക്കം പിഴ വിധിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ജീവനക്കാർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തിയ ശേഷം പണം നൽകാതെ പോയ സ്വകാര്യ കമ്പനിക്കെതിരെ ആരോഗ്യകേന്ദ്രം നൽകിയ പരാതിയിൽ, കമ്പനിക്ക് 151270 ദിർഹം പിഴയും പലിശയും വിധിച്ച് അബുദാബി കോടതി . അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ 100 ലധികം ജീവനക്കാർക്ക് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ തുക കമ്പനി നൽകാത്തതിനെ തുടർന്ന് ആരോഗ്യ കേന്ദ്രം കമ്പനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു . തങ്ങളുടെ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തണമെന്ന് കമ്പനി തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാൽ പിന്നീട് മാനേജ്മന്റ് പണം നൽകിയില്ലെന്നും ആരോഗ്യകേന്ദ്രം കോടതിയിൽ പറഞ്ഞു. ജീവനക്കാർക്ക് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ പകർപ്പും,അടക്കാത്ത ബില്ലുകളും സമർപ്പിച്ചുകൊണ്ടായിരുന്നു ആരോഗ്യ കേന്ദ്രം കോടതിയിൽ പരാതി നൽകിയത്.തുടർന്ന് 151270 ദിർഹം പിഴയും,ബില്ല് അടക്കേണ്ട ദിവസം മുതലുള്ള പണത്തിന്റെ അഞ്ച് ശതമാനം പലിശയും കമ്പനി ആരോഗ്യ കേന്ദ്രത്തിന് നൽകണമെന്ന് കോടതി വിധിചു.

Krishnendhu
Next Story
Share it