Begin typing your search...

ലോകകപ്പ് ആരാധകർക്കായി പതിനൊന്ന് ബിഗ് സ്ക്രീനുകൾ ഒരുക്കി ദുബായ്

ലോകകപ്പ് ആരാധകർക്കായി പതിനൊന്ന് ബിഗ് സ്ക്രീനുകൾ ഒരുക്കി ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ഖത്തർ ലോകകപ്പ് പ്രദർശനത്തിനായി പതിനൊന്ന് വലിയ സ്‌ക്രീനുകളാണ് യു എ ഇ ഒരുക്കിയിട്ടുള്ളത്. അയൽരാജ്യമായ ഖത്തറിലേക്ക് ഫുട്‌ബോൾ കാണാൻ പോകാൻ സാധിക്കാത്ത ആരാധകർക്കായി ഫുട്‌ബോൾ ആവേശം ഒട്ടും ചോരാതെ നൽകാനായാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്‌ക്രീനുകളിൽ ഫുട്‌ബോൾ തത്സമയം കാണാൻ അവസരമൊരുക്കുന്നത്. എമിറേറ്റിന്റെ കിക്കോഫ് ദിനമായ നവംബർ 20 നു മുൻപ് തന്നെ ദുബായിലെ ഫുട്ബോൾ പ്രേമികൾക്ക് ഫിഫ ഫെസ്റ്റിവലാകും.ദുബായ് ഹാർബർ, എക്സ്പോ സിറ്റി, ഇബ്നു ബത്തൂത്തമാൾ, ബുർജുൽ അറബ് ',ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അവന്യൂ കവാട മേഖല, സോഹോ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഫുട്‌ബോൾ കാണുന്നതതിനുള്ള ബിഗ് സ്ക്രീനുകൾ ഒരുക്കിയിട്ടുള്ളത്.

ലോക കപ്പ് കാണാൻ ദുബായ് ഹാർബറിൽ ഒരുക്കിയിട്ടുള്ള ബിഗ് സ്ക്രീൻ ആളുകൾക്ക് പ്രകൃതിയോടിണങ്ങിയ അനുഭവം കൂടിയായിരിക്കും നൽകുക . കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ കാണികൾക്ക് ലോകകപ്പ് ആസ്വദിക്കാം.


ലോകകപ്പ് ദിനങ്ങളിൽ പതിനായിരം പേരെ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇതിനായി സ്ഥാപിക്കുന്നത്. രുചിദായക വിഭവങ്ങൾ കഴിച്ചും അനുബന്ധമായി കലാപരിപാടികൾ ഒരുക്കിയും വിശ്രമവേളകൾ കാണികൾക്ക് ആനന്ദപ്രദമാക്കാനാകും.

ദുബായ് എക്സ്പോ സിറ്റിയാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്ന മറ്റൊരു വേദി.


അൽ വസൽ അങ്കണവും വിശാലമായ ജൂബിലി പാർക്കുമാണ് കാണികൾക്കായി മാറ്റി വച്ചത്. കുടുംബസമേതം മത്സരങ്ങൾ കാണാൻ സൗകര്യമുണ്ട്. മേശകളും കസേരകളും സജ്ജീകരിച്ച് പതിനായിരം പേരെ ഉൾക്കൊള്ളിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.ജുമൈരയിലെ ഹിൽട്ടൻ ഹോട്ടലും കാണികളെ സ്വീകരിക്കാൻ സജ്ജമായി. ഹോട്ടലിന്റെ പരിസരം ഒരു കളിക്കളത്തിന്റെ പ്രതീതിയിലാകും.ദുബായ് സ്പോർട്സ് സിറ്റിയിലെ ദ സ്ക്വയർ ഐഎസ്ഡി 5000 പേരെ ഉൾക്കൊള്ളുംവരെ പ്രവേശനം നൽകും.

ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററും ലോകകപ്പ് കാലത്ത് ആർപ്പുവിളികളിലായിരിക്കും. ജബൽ അലിയിലെ സോൾ ബീച്ച് സംഗീത പരിപാടികളോടെയാണ് കാണികളെ വരവേൽക്കുക.കൂടാതെ ഇബ്നു ബത്തൂത്തമാൾ, ബുർജുൽ അറബ് ',ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അവന്യൂ കവാട മേഖലയിലും കളി കാണാൻ സൗകര്യമുണ്ട്. ഇതിനു പുറമെ ബാരാസ്റ്റി ബീച്ച്, സോഹോ ഗാർഡനും കാണികളെക്കൊണ്ട് ലോകകപ്പിന്റെ വർണത്തിലായിരിക്കും.


Krishnendhu
Next Story
Share it