Begin typing your search...

ലയണൽ മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനത്തിൽ ; ഒരു നോക്ക് കാണാനെത്തുന്നത് പതിനായിരങ്ങൾ

ലയണൽ മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനത്തിൽ ; ഒരു നോക്ക് കാണാനെത്തുന്നത് പതിനായിരങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : ഫിഫ വേൾഡ് കപ്പിനു മുന്നോടിയായി യുഎഇയിൽ എത്തിയ അർജന്റീനയുടെ ലയണൽ മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനം തുടങ്ങി. ഇന്നലെ അൽനഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന പരിശീലനം കാണാൻ മലയാളികൾ അടക്കം വിവിധ രാജ്യക്കാരായ പതിനായിരത്തോളം പേർ സ്റ്റേ‍ഡിയത്തിൽ എത്തിയിരുന്നു.ജേഴ്സിയില്ലാതെയെത്തിയവർ പൊള്ളുന്ന വില കൊടുത്ത് സ്റ്റേഡിയത്തിൽ നിന്ന് തന്നെ ജേഴ്സികൾ വാങ്ങിയണിഞ്ഞായിരുന്നു ആളുകൾ സ്നേഹം പ്രകടിപ്പിച്ചത്. സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതും ടിക്കെട്ടുകൾ മുഘേനെ തന്നെയായിരുന്നു. മെസ്സിയോടൊപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ താരങ്ങളും പരിശീലനത്തിന് ഇറങ്ങിയിരുന്നു. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇഷ്ടതാരത്തിന്റെ പേരു വിളിച്ചും ഹർഷാരവം മുഴക്കിയും ആരാധകർ പിന്തുണച്ചു. അർജന്റീനയുടെ ജഴ്സി അണിഞ്ഞാണു വിവിധ രാജ്യക്കാരായ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. പരിശീലനം കാണാനും ടിക്കറ്റിലൂടെയായിരുന്നു പ്രവേശനം.

Krishnendhu
Next Story
Share it