Begin typing your search...

യു എ ഇ യിൽ ആവശ്യസാധനങ്ങളുടെ വില ഇനിയും താഴാൻ സാധ്യത

യു എ ഇ യിൽ  ആവശ്യസാധനങ്ങളുടെ വില ഇനിയും താഴാൻ സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ചു യുഎഇ യിൽ അവശ്യസാധങ്ങളുടെ വില കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പം മൂലം ലോകത്ത് ഭക്ഷണ സാധനങ്ങൾക്ക് വില കയറുമ്പോഴും യു എ ഇ യിൽ വില കുറയുന്നു. ചരക്ക് നികുതി കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. വരും മാസങ്ങളിലും സാധനങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ ദിർഹം ശക്തി പ്രാപിച്ചതും,ഇടതടവില്ലാതെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാലും ലോകം മുഴുവനുമുള്ള വിലക്കയറ്റം യു എ ഇ ജനതയെ കാര്യമായി ബാധിച്ചിച്ചിട്ടില്ല.

കൂടാതെ യു എ ഇ പുതുതായി നടപ്പിലാക്കിയ അവശ്യസാധനങ്ങളുടെ വില വർദ്ധനവ് അതോറിറ്റി നിയന്ത്രണ വിധേയമാക്കിയതും പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുന്നു. പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുൾപ്പെടെ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ചില്ലറ വ്യാപാരികൾക്ക് അനുവാദമില്ല. ഇതൊരു പ്രാഥമിക പട്ടികയാണെന്നും കൂടുതൽ ഇനങ്ങൾ ചേർക്കാമെന്നും യുഎഇ സർക്കാർ അറിയിച്ചു. പാൽ, ചിക്കൻ, മുട്ട, റൊട്ടി, മാവ്, പഞ്ചസാര, ഉപ്പ്, അരി, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വിലവർദ്ധനവ് ന്യായീകരിക്കാൻ വിതരണക്കാർ തെളിവ് സമർപ്പിക്കേണ്ട പുതിയ നയത്തിന് ഈ വർഷം ആദ്യമാണ് യുഎഇ അംഗീകാരം നൽകിയത് .

Krishnendhu
Next Story
Share it