അവശ്യസാധന വില വർധനവിന് കടിഞ്ഞാണിട്ട് യു എ ഇ
അബുദാബി : അവശ്യ വസ്തുക്കളുടെ വില വർധനനവിന് കാടിഞ്ഞാണിട്ട് യുഎഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 9 അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കാൻ പാടില്ല എന്നതുൾപ്പെടെ പുതിയ വില നിയന്ത്രണ നയങ്ങൾക്ക് മന്ത്രിസഭ രൂപം നൽകി.അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉൽപന്നങ്ങൾ, ബ്രഡ് എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉൽപന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.പ്രാദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കില്ലെന്നതും പുതിയ തീരുമാനത്തിലുണ്ട്. പ്രാദേശിക ഉൽപാദകരെ സഹായിക്കുന്നതിനും ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനും ഇതു സഹായകമാകും