Begin typing your search...

അക്കൗണ്ടിലേക്ക് തെറ്റിച്ചെന്ന പണം തിരികെ നൽകാൻ വിസമ്മതിച്ച് അബുദാബി നിവാസി

അക്കൗണ്ടിലേക്ക് തെറ്റിച്ചെന്ന പണം തിരികെ നൽകാൻ വിസമ്മതിച്ച് അബുദാബി നിവാസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചതിനെ തുടർന്നുണ്ടായ പ്രശ്നത്തിൽ സ്വീകർത്താവിനോട് പണം തിരികെ നൽകാൻ വിധിച്ച് ദുബായ് കോടതി. അക്കൗണ്ടിലേക്ക് അനധികൃതമായി വന്ന തുകയും പരാതിക്കാരന്റെ കോടതിചിലവുകളും വഹിക്കൻ എതിർകക്ഷി യോട് കോടതി ആവശ്യപ്പെട്ടു.

അബുദാബി നിവാസിയുടെ അക്കൗണ്ടിലേക് 2. 5 ബില്യൺ ദിർഹം വ്യാപാരി തെറ്റായി അയക്കുകയായിരുന്നു. എന്നാൽ തനിക്ക് പറ്റിയ അമളി മനസിലാക്കി വ്യാപാരി അബുദാബി നിവാസിയെ സമീപിച്ചെങ്കിലും പണം തിരികെ നല്കാൻ തയ്യാറായില്ല. തുടർന്ന് തന്റെ അശ്രദ്ധ മൂലം പണം തെറ്റായ അക്കൗണ്ടിലേക്ക് മാറി അയച്ചെന്നും പണം തിരികെ നൽകാൻ സ്വീകർത്താവ് തയാറാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് വ്യാപാരി കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 3. 3 മില്യൺ ദിർഹമാണ് ഇയാൾ തെറ്റായി അയച്ചതെന്നും കുറച്ച പണം അയാൾ തിരികെ നൽകിയെന്നും ബാക്കി വരുന്ന തുക നല്കാൻ തയാറാവുന്നില്ലെന്നുമായിരുന്നു ഇയാൾ പരാതിയിൽ നൽകിയത്. എതിർകക്ഷിയുടെ ബാങ്ക് സ്റ്റേറ്റ് മെന്റ് അടക്കം നൽകികൊണ്ടായിരുന്നു വ്യാപാരി കേസ് നൽകിയത്. തുടർന്ന് കോടതി നടത്തിയ അന്വേഷണത്തിൽ വ്യാപാരിക്ക് പണം തിരികെ നൽകാൻ വിധിയായി. അന്യരുടെ പണം കൈവശം വെക്കുവാൻ അവകാശമില്ലെന്നും, തുകയ്ക്ക് പുറമെ എതിർകക്ഷി പരാതിക്കാരന്റെ കോടതിചിലവുകൾ നിർവഹിക്കണമെന്നും കോടതി പറഞ്ഞു.

Krishnendhu
Next Story
Share it