Begin typing your search...

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നില്ല ;വി ഡി സതീശൻ

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നില്ല ;വി ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാർജ : പ്രവാസികളുടെ പ്രശ്നങ്ങൾക്ക് നേരെയുള്ള ഗവണ്മെന്റിന്റെ തണുത്ത സമീപനത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് വി ഡി സതീശൻ. പ്രവാസികളുടെ പ്രശ്നത്തിൽ നോർക്കയും ലോക കേരള സഭയും ഒന്നും ചെയ്യുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു . കോവിഡിനു ശേഷമുള്ള പ്രത്യേക സാഹചര്യത്തിൽ പ്രവാസികൾ നാട്ടിലേക്കു മടങ്ങുകയാണ്.

പുനരധിവാസ പദ്ധതികൾ ഒരുക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചു. പ്രവാസികളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനോ അവർക്കു പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനോ പദ്ധതിയില്ല. മടങ്ങിയെത്തിയ പ്രവാസികൾ എത്രയെന്നു പോലും സർക്കാരിന് അറിയില്ല.പ്രവാസികളുടെ പ്രശ്നത്തിൽ ക്രിയാത്മകമായി പ്രതിപക്ഷം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സീസൺ സമയത്ത് ഉയർന്ന ടിക്കറ്റ് നിരക്കായിരുന്നെങ്കിൽ ഇപ്പോൾ ഏല്ലാ കാലത്തും ഉയർന്ന നിരക്കാണ്. കുടുംബമായി നാട്ടിൽ പോകുന്നത് പ്രവാസികൾ അപ്രാപ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്കരിച്ചത് അന്നു കേരളത്തിൽ വലിയ സംഘർഷമായിരുന്നു, നേതാക്കൾ ജയിലിലായിരുന്നു. മാത്രമല്ല, ഇതുവരെ നടത്തിയ ലോക കേരള സഭയുടെ പ്രോഗ്രസ് റിപ്പോർട്ട് ചോദിച്ചിട്ടു നൽകാൻ പോലും സർക്കാരിനു കഴിഞ്ഞില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

Krishnendhu
Next Story
Share it