Begin typing your search...

ഷാര്‍ജ പുസ്തക മേളയിൽ താരജാഡകളില്ലാതെ പ്രേക്ഷകമനം കവർന്ന് ഷാരൂഖ് ഖാൻ

ഷാര്‍ജ പുസ്തക മേളയിൽ താരജാഡകളില്ലാതെ പ്രേക്ഷകമനം കവർന്ന് ഷാരൂഖ് ഖാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാര്‍ജ : ഷാർജ പുസ്തക മേളയെ ഇളക്കി മറിച്ച് ഷാരൂഖ് ഖാൻ. താരജാഡകളില്ലാതെ പ്രേക്ഷക മനസ്സുകളിലേക്ക് കടന്നു ചെല്ലാറുള്ള ഷാരൂഖാൻ തെല്ലും സംശയമില്ലാതെ തന്നെ ആളുകളെ കയ്യിലെടുക്കുകയായിരുന്നു. താരത്തിന്റെ വരവ് പ്രമാണിച്ച് ഉച്ചയോടെ തന്നെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബാള്‍റൂമില്‍ കയറിപ്പറ്റാന്‍ ആളുകൾ തിക്കുംതിരക്കും കൂട്ടുകയായിരുന്നു. ബാള്‍റൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകള്‍ ആവേശത്തോടെ വരവേൽക്കുകയായിരുന്നു. ആരാധകരുടെ ആവേശം കണ്ട ഷാരുഖാൻ എന്റെ സിനിമകളില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് എന്റെ ആവേശമെന്ന് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്. തന്റെ ന്റെ ഉറക്കത്തിലും ഉണര്‍വിലും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നുവെന്നും ഈ 57-ാം വയസ്സിലും സിനിമയില്‍ സജീവമായി നില്‍ക്കാനും 18 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവേശം നല്‍കുന്നതും പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന്റെ കരുത്തില്‍ നിന്നാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.'ബാസിഗര്‍', 'ഓം ശാന്തി ഓം', 'ഡോണ്‍', 'തുടങ്ങിയ സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച് താരം പ്രേക്ഷകർക്കിടയിൽ ആവേശക്കടൽ തീർക്കുകയായിരുന്നു.

ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്റ് കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കി ഷാര്‍ജ ബുക്ക് അതോറിറ്റി ഷാരൂഖ് ഖാനെ ആദരിച്ചു. തനിക്ക് ലഭിച്ച ഈ അവാർഡ് ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നതായി ഷാരുഖ് ഖാന്‍ പറഞ്ഞു.

ഇതൊരു പുസ്തക മേളയായതിനാലാണ് താൻ മിതത്വം പാലിക്കുന്നതെന്നും, ഇല്ലായിരുന്നെങ്കിൽ നിങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമായിരുന്നുവെന്നും താരം തമാശ രൂപേണ പറയുകയായിരുന്നു. കലയും സംസ്‌കാരവും മാനവികതയെ ഉയര്‍ത്തുന്നു. നമ്മള്‍ ആരാണെന്ന് തിരിച്ചറിയുന്നത് ഇത്തരം അറിവിലൂടെയാണ്. പുസ്തകങ്ങളും കലയും സംസ്‌കാരവും മനുഷ്യനെ ഉദാത്തനാക്കുന്നു, ഇമാറാത്തിന്റെ വൈവിധ്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്നു, സ്വന്തം സംസ്‌കാരം അടിച്ചേല്‍പിക്കാതെ വ്യത്യസ്ഥതകളെ സ്വീകരിക്കുന്നു തുടങ്ങിയ കാര്യങ്ങളാണന് ഷാരുഖാൻ പുസ്തകങ്ങളെയും, ഷാർജ പുസ്തകമേളയെയും ഉദ്ധരിച്ചുകൊണ്ട് പ്രേക്ഷകരോടായി പറഞ്ഞത്. ഒപ്പം യുഎഇയിലെ വൃത്തിയുള്ളതും വലിപ്പമേറിയതുമായ റോഡുകളെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ഷാരൂഖ് ഖാനൊപ്പം വേദിയിലെത്തി. സിനിമാ മേഖലയില്‍ സൗണ്ട് എഞ്ചിനീയറിംഗ് രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച റസൂല്‍ പൂക്കുട്ടിക്ക് ഷാര്‍ജ ബുക്ക് അതോറിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു.

Krishnendhu
Next Story
Share it