Begin typing your search...

പഠിപ്പിക്കുന്നതിനിടയിൽ ഫോൺ കേബിൾകൊണ്ട് കുട്ടികളെ മർദിച്ച് 'അമ്മ, പിഴ വിധിച്ച് കോടതി

പഠിപ്പിക്കുന്നതിനിടയിൽ ഫോൺ കേബിൾകൊണ്ട് കുട്ടികളെ മർദിച്ച് അമ്മ, പിഴ വിധിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : യു എ ഇ യിൽ ഫോൺ ചാർജിങ് കേബിൾ കൊണ്ട് കുട്ടികളെ മർദിച്ച അമ്മയ്ക്ക് 1100 ദിർഹം പിഴ. 8 ഉം 10 ഉം വയസുള്ള കുട്ടികളെയാണ് 'അമ്മ മർദിച്ചത്. കുട്ടികളെ 'അമ്മ മർദിച്ചുവെന്ന് ആരോപിച്ച് കുട്ടികളുടെ അച്ഛൻ നൽകിയ പരാതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കുട്ടികളുടെ മുഖത്തും, പുറത്തും, തുടയിലും മർദ്ദനത്തിന്റെ പാടുകളുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് 'അമ്മ മർദിച്ചത്,. കുട്ടികൾ നന്നായി പഠിക്കുന്നതിനു വേണ്ടിയാണ് താനിങ്ങനെ ചെയ്തതെന്നും ഇനിയിങ്ങനെ ആവർത്തിക്കില്ലെന്നും പ്രതി കോടതിയോട് പറഞ്ഞു. ഫുജൈറ കോടതി 110 ദിർഹം പിഴ ചുമത്തിയപ്പോൾ, 20, 000 ദിർഹംകുട്ടിയുടെ പിതാവിന് നഷ്ടപരിഹാരം നൽകണമെന്നാണ് സിവിൽ കോടതി വിധിച്ചിരിക്കുന്നത്.

Krishnendhu
Next Story
Share it