Begin typing your search...

''രാജുമേനോന്റെ ജീവചരിത്രം''യുവാക്കൾക്ക് പ്രചോദനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

രാജുമേനോന്റെ ജീവചരിത്രംയുവാക്കൾക്ക് പ്രചോദനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : രാജുമേനോന്റെ ജീവചരിത്രം എല്ലാ കോളേജ് ലൈബ്രറികളിലും ലഭ്യമാക്കണമെന്നും പുതു തലമുറയ്ക്ക് പ്രജോദനമാണെന്നും കേരളം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ രാജുമേനോൻസ് ബയോഗ്രഫി ദി വ്യൂ ഫ്രം മൈ പെർച്ച് പ്രകാശനം ചെയ്തുകൊണ്ടാണ് മന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത്. മലബാർ

ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് ഡയറക്ടർ ശാംലാൽ അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും ബിസിനസ് ടൈക്കൂണായി മാറിയ രാജുമേനോന്റെ ജീവ ചരിത്രം തന്നെ വല്ലാതെ സ്പർശിച്ചുവെന്നും, പ്രചോദനം നൽകിയെന്നും മന്ത്രി പറഞ്ഞു. യുവ തലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒരു പുസ്തകമായിരിക്കും ഇതെന്നും, എല്ലാ കോളേജ് ലൈബ്രറികളിലും പുസ്തകം ലഭ്യമാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മന്ത്രി അറിയിച്ചു. വിജയകഥകൾ മാത്രമല്ലാതെ നേരിടേണ്ടി വന്ന കയ്‌പേറിയ തോൽവികളെയും വിശദമായി വരച്ചുകാണിക്കുന്നതിലൂടെയാണ് ഈ പുസ്തകം മറ്റുപുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും, പ്രതിസന്ധി ഘട്ടങ്ങളിലെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുവാൻ യുവസംരംഭകർക്ക് ഈ പുസ്തകം ഗുണം ചെയ്യുമെന്നും ശാംലാൽ പറഞ്ഞു.

ഇന്റർനാഷണൽ അക്കൗണ്ടിംഗ് ബുള്ളറ്റിൽ യു എ ഇ യിൽ ആറാം സ്ഥാനത്താണ് ക്രിസ്‌റ്റോൺ മേനോൻ ഗ്രൂപ്പിന്റെ സ്ഥാപകനും, ചെയർമാനും, മാനേജിങ് പാർട്ണറുമാണ് രാജുമേനോൻ. മിഡിൽ ഈസ്റ്റിൽ 17 ലധികം ഓഫീസുകളുള്ള സംരംഭമാണിത്. ഓഡിറ്റ് ആൻഡ് അഷുറൻസ്, ടാക്‌സേഷൻ സർവീസുകൾ, ബിസിനസ് ആൻഡ് കൺസൾട്ടിങ് എന്നിവയാണ് ക്രിസ്‌റ്റോൺ മേനോൻ ഗ്രൂപ്പിന്റെ സേവനങ്ങൾ.

Krishnendhu
Next Story
Share it