Begin typing your search...

സഞ്ചാരികളുടെ എണ്ണത്തിൽ മില്യണുകൾ പിന്നിട്ട് ദുബായ്

സഞ്ചാരികളുടെ എണ്ണത്തിൽ മില്യണുകൾ പിന്നിട്ട് ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : വർഷം തോറും ദുബായ് നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടിവരികയാണ്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.

10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വിനോദ സഞ്ചാര സീസൺ ആയ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ മുൻവർഷങ്ങളിൽ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്. എക്സ്പോ 2020 ഇതിന് ഒരു കാരണമാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്.എന്നാൽ കോവിഡിന് ശേഷം ഇത് കുത്തനെ ഉയർന്നു. വൈവിധ്യങ്ങളുടെ ലോകമായ ദുബായ് ലോക ജനശ്രദ്ധയാകർഷിക്കുകയും ജനങ്ങൾ ഏറ്റവും കൂടുതൽ താമസിക്കാനിഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലെങ്കിലും ദുബായ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. ദുബായ് നഗരത്തിന്റെ അത്യാധുനിക വികസനവും, വിനോദ സഞ്ചാര മേഖലയിൽ രാജ്യം കൊണ്ടുവന്ന പുത്തൻ ഉണർവുകളും സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന ഘടകമാണ്. ദുബൈ വിനോദസഞ്ചാര മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Anandakrishnan Rajeev
Next Story
Share it