Begin typing your search...

ഓപ്പറേഷൻ ലെഗ്ഗ്യുംസ്; അന്താരാഷ്ട്ര മയക്കുമരുന്ന് കയറ്റുമതി തകർത്ത് യുഎഇ

ഓപ്പറേഷൻ ലെഗ്ഗ്യുംസ്; അന്താരാഷ്ട്ര മയക്കുമരുന്ന് കയറ്റുമതി തകർത്ത് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇ : രഹസ്യവിവരത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ കയറ്റുമതിക്കായി പയർ വർഗ്ഗങ്ങൾക്കൊപ്പം കടത്താൻ ശ്രമിച്ച മയക്കു മരുന്ന് പിടികൂടി പോലീസ്.ഓർഗാനിക് പയറും പ്ലാസ്റ്റിക് പയർ രൂപത്തിൽ നിർമിച്ച മയക്കു മരുന്നും ഒരേ പാക്കറ്റുകളിൽ നിറച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.280 പാക്കറ്റുകളിലായി 5.6 ടൺമയക്കുമരുന്നാണ് കടത്താൻ ശ്രമിച്ചത്.

പയർ വർഗ്ഗങ്ങൾക്കൊപ്പം മയക്കുമരുന്ന് കടത്താൻ ശ്രമം നടക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ച് 7 മണിക്കൂറിൽ 6 പ്രതികളെ ഗോഡൗണിൽ എത്തി പിടികൂടുകയായിരുന്നു.ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 436 കിലോ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.

സംഘത്തിലെ ചിലർ ദുബായിലും മറ്റു ചിലർ വിദേശത്തുമാണ് താമസിച്ചിരുന്നത്. മയക്കുമരുന്ന് പയറുവർഗ്ഗങ്ങളിൽ ഒളിപ്പിച്ച് കയറ്റുമതി ചെയ്യാനായി ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു സംഘം. "അടുത്തുള്ള രാജ്യത്തേക്ക്" അയയ്‌ക്കേണ്ട ചരക്ക് ഉദ്യോഗസ്ഥർ കണ്ടുകെട്ടി.

ഓപ്പറേഷൻ ലെഗ്ഗ്യുംസ് എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് അന്താരാഷ്ട്ര മയക്കുമരുന്ന് ചങ്ങല തകർക്കുകയായിരുന്നു.മറ്റ് പോലീസ് ഏജൻസികളുമായുള്ള വിവരങ്ങളുടെ കൈമാറ്റം മയക്കുമരുന്ന് കള്ളക്കടത്ത് ബിഡ്ഡുകൾ തടയുന്നതിൽ "കാര്യമായ സംഭാവന" നൽകിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

Krishnendhu
Next Story
Share it