Begin typing your search...

അജ്മാനിൽ വിദേശിയുടെ വീട്ടിൽ മോഷണം ; ഒരാളെ പിടികൂടി, രാജ്യം വിട്ട മോഷ്ടാവിനായി നടപടികൾ ഊർജിതമാക്കി അജ്‌മാൻ പോലീസ്

അജ്മാനിൽ വിദേശിയുടെ വീട്ടിൽ മോഷണം ; ഒരാളെ പിടികൂടി, രാജ്യം വിട്ട മോഷ്ടാവിനായി നടപടികൾ ഊർജിതമാക്കി അജ്‌മാൻ പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അജ്മാൻ : അജ്മാനിൽ വിദേശിയുടെ വീട്ടിൽനിന്ന് മോഷണം നടത്തിയ പ്രതികളെ രണ്ട് ദിവസത്തിനകം കണ്ടെത്തി പോലീസ്. ജ്‌മാൻ അൽനുഐമിയ ഭാഗത്തായിരുന്നു മോഷണം.മോഷ്ടിച്ച 3.5 ലക്ഷം ദിർഹത്തിന്റെ സ്വർണാഭരണവും 6000 ദിർഹവും അജ്മാൻ പൊലീസ് ഉടമകൾക്ക് നൽകി.

ആളില്ലാത്ത വീട്ടിൽ ജനലിലൂടെ അകത്തുകടന്ന പ്രതി സേഫ് ലോക്കറിൽ വച്ച ആഭരണവും പണവും മോഷ്ടിക്കുകയായിരുന്നു.

രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബാംഗങ്ങൾ അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. ഗ്ലൗസ് ധരിച്ചെത്തിയ കള്ളൻ വീട്ടിലെ സിസിടിവി ക്യാമറ വിഛേദിച്ചശേഷമായിരുന്നു കവർച്ച നടത്തിയത്.പരാതി ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രത്യേക സംഘത്തിനു രൂപം നൽകി അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു . രണ്ടാമത്തെയാൾ ഇതിനകം രാജ്യംവിട്ടു . ഇയാളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Krishnendhu
Next Story
Share it