Begin typing your search...

രൂപ തകർച്ചയിലേക്ക്, അവസരം പ്രയോജനപ്പെടുത്തി പ്രവാസികൾ

രൂപ തകർച്ചയിലേക്ക്, അവസരം പ്രയോജനപ്പെടുത്തി പ്രവാസികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ 25 ശതമാനമായി ഉയർന്നതായി റിപ്പോർട്ടുകൾ.

ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ രൂപ കൂടുതൽ ദുർബലമായികൊണ്ടിരിക്കുകയാണ്.

2022 ജനുവരി മുതൽ നാണയത്തിന് 11 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വാരാദ്യം യുഎസ് ഡോളറിനെതിരെ, രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 83ൽ എത്തിയിരുന്നു.

ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ വളർന്നുവരുന്ന പല രാജ്യങ്ങലിലേക്കും വിദേശത്തുനിന്നുവരുന്ന പണം ഒരു പ്രധാന ജീവനാഡിയാണ്. 2022 ജൂലൈയിൽ പുറത്തിറക്കിയ യുഎൻ റിപ്പോർട്ട് പ്രകാരം , 2021-ൽ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രവാസി പണം സ്വീകരിച്ച രാജ്യമാണ് ഇന്ത്യ.

രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്കാണ് ഉപകാരപ്രദമായിരിക്കുന്നത്.ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ 25 ശതമാനം വരെ ഉയർന്നു. അതുകൊണ്ടുതന്നെ വരും ആഴ്ചകളിലും ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ശക്തമായി തുടരുമെന്നാണ് മണി എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതും.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൂടുതൽ ഉപഭോക്താക്കൾ എഫ്‌.സി.എൻ.ആർ അഥവാ ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ട് നിക്ഷേപങ്ങൾക്കായി പണം അയയ്‌ക്കുന്നുണ്ടെന്ന് അൽ ഫർദാൻ എക്‌സ്‌ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു.

രൂപയുടെ മൂല്യത്തകർച്ചമൂലംഇന്ത്യൻ ഇടപാടുകൾക്ക് പ്രതിമാസം 20 ശതമാനത്തിലധികം വളർച്ചക്കാണ് സാക്ഷ്യം വഹിച്ചതെന്നും ലുലു എക്‌സ്‌ചേഞ്ച് വക്താവും അഭിപ്രായപ്പെട്ടു."

അതേസമയം ഇന്ത്യൻ പ്രവാസികൾ പണമയക്കുന്നതിൽ പ്രതിമാസം നാല് ശതമാനത്തിന്റെ വർധനവ് ഉണ്ടായതായാണ് അൽ അൻസാരി എക്സ്ചേഞ്ച് സിഇഒ റാഷിദ് അലി അൽ അൻസാരി പറയുന്നത് .

രൂപയുടെ ദുർബലതയും ദിർഹത്തിന്റെ ശക്തിയും ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ പണത്തിന് കൂടുതൽ വാങ്ങൽ ശേഷി നൽകി, ആസ്തികൾ വിപുലീകരിക്കുന്നതിനോ കടങ്ങളും പണയങ്ങളും നികത്തുന്നതിനും വീടുകളിലേക്ക് കൂടുതൽ പണം അയയ്ക്കുന്നതിനും ഇക്കാലയളവിൽ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ്, സൗദി അറേബ്യ, മറ്റ് രാജ്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് പണം അയയ്‌ക്കുന്ന പ്രധാന സ്രോതസ്സുകളിലൊന്നാണ് യുഎഇ

വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷ.

Krishnendhu
Next Story
Share it