Begin typing your search...
ജപ്പാന്റെ പറക്കും ബൈക്ക് അടുത്ത വര്‍ഷം അബുദാബിയില്‍ നിര്‍മിക്കും

ജപ്പാന്റെ പറക്കും ബൈക്ക് അടുത്ത വര്‍ഷം അബുദാബിയില്‍ നിര്‍മിക്കുമെന്ന് എയര്‍വിന്‍സ് കമ്പനിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് മാനേജര്‍ യുമ ടേക്കനാക പറഞ്ഞു. 6.71 കോടി രൂപ വില വരുന്ന ഫ്‌ലൈയിങ് ബൈക്കാണ് അബുദാബിയില്‍ നിര്‍മിക്കുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമുള്ള ബൈക്കില്‍ തുടര്‍ച്ചയായി 40 കി.മീ വരെ സഞ്ചരിക്കാം. ഒരു സീറ്റുള്ള പറക്കും ബൈക്കിന് 300 കിലോ ഭാരവും പരമാവധി 100 കിലോ വഹിക്കാനുള്ള ശേഷിയുമുണ്ട്. ഉത്പാദനം വാര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി കമ്പനിയുമായി ചേര്‍ന്ന് ബൈക്ക് നിര്‍മിക്കുന്നതെന്ന് എയര്‍വിന്‍സ് വ്യക്തമാക്കി. എന്നാല്‍ യുഎഇ കമ്പനിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
Next Story