Begin typing your search...
ഇന്ത്യൻ എ ടി എം കാർഡുകൾ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാൻ സംവിധാനം ; ചർച്ചകൾ പുരോഗമിക്കുംന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
ഇന്ത്യൻ എ ടി എം കാർഡുകൾ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്നരീതിയിലേക്ക് സംവിധാനങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന്കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച പറഞ്ഞു.പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഈശ്വർ പ്രസാദുമായി ലണ്ടനിൽ നടത്തിയ ഫയർസൈഡ് ചാറ്റിനിടെയാണ് ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്കിൽ ശ്രീമതി സീതാരാമൻ ഇക്കാര്യം പറഞ്ഞത്.
മാത്രമല്ല, യുപിഐ , ഭീം ആപ്പ്, എൻസിപിഐ മുതലായ എല്ലാ ആപ്പുകളും ഇപ്പോൾ പ്രവർത്തിക്കുന്നത് അതാത് രാജ്യങ്ങളിൽ മാത്രമാണ് . ഇത് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ പ്രവാസികൾക്ക് ധനവിനിമയം കൂടുതൽ എളുപ്പവും ഗുണകരവുമാകും. സിംഗപ്പൂരും യുഎഇയും തങ്ങളുടെ രാജ്യങ്ങളിൽ റുപേ സ്വീകാര്യമാക്കാൻ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം ഒമാനിൽ ഈയടുത്ത് ഇന്ത്യൻ റുപേ കാർഡുകൾ പ്രവർത്തനക്ഷമമാക്കി.
Next Story