Begin typing your search...

ക്രൂയിസ് കപ്പലുകൾ വഴി അബുദാബിയിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രീൻ പാസ് നിർബന്ധമില്ല

ക്രൂയിസ് കപ്പലുകൾ വഴി അബുദാബിയിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും   ഗ്രീൻ പാസ്  നിർബന്ധമില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : ക്രൂയിസ് കപ്പലുകൾ വഴി അബുദാബിയിലെത്തുന്ന യാത്രക്കാരെയും ജീവനക്കാരെയും ഗ്രീൻ പാസ് പ്രോട്ടോക്കോളിൽ നിന്ന് ഒഴിവാക്കിയാതായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് - (DCT - അബുദാബി) അറിയിച്ചു. കോവിഡ് 19ന്റെ ഭാഗമായി യു എ യിൽ നടപ്പിലാക്കിയ ഗ്രീൻപാസ്സ്‌ ഇനി നിർബന്ധമില്ല. അബുദാബിയിലേക്ക് കടക്കുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരും ജീവനക്കാരും ഗ്രീൻപാസ്സ് ആപ്പിന് പകരം, സന്ദർശകർക്ക് ക്രൂയിസ് കപ്പലുകൾ നൽകുന്ന കാർഡുകളോ റിസ്റ്റ്ബാൻഡുകളോ ഉപയോഗിക്കാം.

ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങളുടെ ജനറൽ മാനേജർമാർ, ഇവന്റ് സംഘാടകർ, വേദി ഉടമകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക, വിനോദ കേന്ദ്രങ്ങൾ എന്നിവർക്കാണ് സർക്കുലർ നൽകിയിരിക്കുന്നത്. ഗ്രീൻ പാസിന്റെ സാധുത 30 ദിവസമായി വർദ്ധിപ്പിക്കുക, മിക്ക പൊതു സ്ഥലങ്ങളിലും മാസ്കുകൾ നിർബന്ധമല്ലാതാക്കുക ആക്കുക, ഐസൊലേഷൻ കാലയളവ് അഞ്ച് ദിവസമായി കുറയ്ക്കുക എന്നിവ ഉൾപ്പെടെ അടുത്തിടെ, പ്രാദേശിക അധികാരികൾ നിരവധി കോവിഡ് -19 മുൻകരുതൽ നടപടികൾ ലഘൂകരിച്ചു,

Krishnendhu
Next Story
Share it