Begin typing your search...

മാസ്ക് വേണ്ടെങ്കിലും ചിലയിടങ്ങളിൽ ഗ്രീൻ പാസ് നിർബന്ധം

മാസ്ക് വേണ്ടെങ്കിലും ചിലയിടങ്ങളിൽ ഗ്രീൻ പാസ് നിർബന്ധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

.

അബുദാബി : യുഎഇയിലെ കൊവിഡ് പ്രതിരോധ നിബന്ധനകളിൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നിരുന്നു . ഇത് പ്രകാരം രാജ്യത്ത് പൊതുസ്ഥലങ്ങളിൽ നിലവിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല . അബുദാബിയിലെ സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതർ അറിയിച്ചു . യുഎഇ നാഷണൽ എമർജൻസി - ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ച ഇളവുകൾ പിന്തുടരുകയാണെന്ന് കാണിച്ച് അബുദാബി സാംസ്കാരിക - വിനോദ സഞ്ചാര വകുപ്പ് പ്രത്യേക സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറക്കി . ഇത് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല . എന്നാൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവരും കൊവിഡ് രോഗികളും കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം . ഒപ്പം ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രായമായവരും മാസ്ക് ധരിക്കുന്നത് നല്ലതായിരിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചിട്ടുണ്ട് .

അതേസമയം ഇവന്റുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിന് അബുദാബിയിൽ ഇപ്പോഴും അൽ ഹുസ്ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ് നിർബന്ധമാണ് . ഇവന്റുകളുടെ സംഘാടകർക്ക് ആവശ്യമെങ്കിൽ അധിക മുൻകരുതൽ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യാം . ഒരു തവണ പി.സി.ആർ പരിശോധന നടത്തിയാൽ , കൊവിഡ് പ്രതിരോധ വാക്സിനുകൾ എടുത്തിട്ടുള്ളവർക്ക് 30 ദിവസത്തേക്ക് അൽ ഹസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് ലഭിക്കും . വാക്സിനെടുത്തിട്ടില്ലാത്തവർക്ക് ഏഴ് ദിവസമായിരിക്കും ഗ്രീൻ പാസിന്റെ കാലാവധി . കൊവിഡ് പ്രതിരോധ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അബുദാബി സാംസ്കാരിക - വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിട്ടുണ്ട് .

Krishnendhu
Next Story
Share it